അടിമാലി: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കാൻ എ.ഐ.എസ്.എഫ് നേതൃത്വത്തിൽ ബാലോത്സവം അടിമാലിയിൽ നടന്നു.എ.ഐ.എ സ്.എഫ് ജില്ലാ സെക്രട്ടറി സുനിൽ സുരേഷ് ഉദ്ഘാടനം ചെയ്ത .. എം.ജി.യൂണിവേഴ്സിറ്റി നടത്തിയ പരീക്ഷയിൽ ഡിഗ്രി പരീക്ഷയിൽ ആറാം റാങ്ക് നേടിയ ഹബീബ നവാസിന് മെമന്റോ നൽകി ആദരിച്ചു.. നാഷണൽ ലൈബ്രറി ഹാളിൽ രാവിലെ 10ന് നടന്ന ചടങ്ങിൽ ജയ മധു,സി.എ.ഏലിയാസ്, കെ.എം.ഷാജി, വിനു സ്കറിയ, ഇ.എം.ഇബ്രാഹിം, എൻ.എ.ബേബി, കെ.ബി.ജോൺസൺ, പി.എം.ലത്തീഫ് , യദു കൃഷ്ണ, ഗീത രവീന്ദ്രൻ, രാരിച്ചൻ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |