SignIn
Kerala Kaumudi Online
Saturday, 17 August 2024 11.29 AM IST

ആലപ്പുഴയിൽ സ്‌കൂൾ പരിസരത്ത് ലഹരി കച്ചവടം, കൂച്ചുവിലങ്ങിടാൻ പൊലീസ്

g

ആലപ്പുഴ: അദ്ധ്യയന വർഷം ആരംഭിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ലഹരിക്കടത്തിനും വില്പനയ്ക്കുമെതിരെ നടപടി ശക്തമാക്കി ആലപ്പുഴ പൊലീസ്. അമ്പലപ്പുഴയിൽ സൂപ്പർഫാസ്റ്റ് ബസിൽ കഞ്ചാവെത്തിച്ച പുറക്കാട് സ്വദേശിയായ യുവാവ് പൊലീസിന്റെ വലയിലായത് കഴിഞ്ഞ ദിവസമാണ്.ദിവസങ്ങൾക്ക് മുൻപ് ചേർത്തലയിൽ കഞ്ചാവ് മിഠായികളുമായി അന്യസംസ്ഥാന സംഘത്തെ എക്സൈസും പിടികൂടിയിരുന്നു. കഴിഞ്ഞ ഒരുവർഷത്തിനിടെ ലഹരിക്കേസുകളുമായി ബന്ധപ്പെട്ട് 1,638 പേരെയാണ് ആലപ്പുഴ എസ്.പി ചൈത്ര തെരേസ ജോൺ, നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി പങ്കജാക്ഷൻ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്. ഇതിൽ 83 പേരെ സ്കൂൾ പരിസരങ്ങളിൽ നിന്നാണ് അറസ്റ്ര് ചെയ്തത്.

കഴിഞ്ഞ വർഷം ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി ലഹരി ഉപയോഗിച്ചുതുടങ്ങിയ 26 കുട്ടികളെ അതിൽ നിന്ന് മോചിപ്പിച്ച് കൗൺസലിംഗിനും ചികിത്സയ്ക്കും വിധേയരാക്കിയ പൊലീസ്, ലഹരി പ്രതിരോധത്തിന് യോദ്ധാവിനൊപ്പം ഡി.ഹണ്ട് ഓപ്പറേഷനും ഊർജിതമാക്കിയിട്ടുണ്ട്.

ജില്ലയിൽ ലഹരി കേസുകൾ

(2023 ജൂൺ- 2024 ഏപ്രിൽ)

പിടിക്കപ്പെട്ടത്:1551

അറസ്റ്ര്:1638

സ്കൂൾ പരിസരത്തെകേസുകൾ :78

അറസ്റ്റ്:81

കഞ്ചാവ് :73കിലോ

കഞ്ചാവ് ചെടി: 32 എണ്ണം

എം.ഡി.എം.എ: 265.61ഗ്രാം

ലഹരിക്കെതിരെ കാപ്പ

1.ലഹരികുറ്രവാളികൾക്കെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളുന്നതിന്റെ ഭാഗമായി കരുതൽ തടങ്കൽ നിയമപ്രകാരം 7 സ്ഥിരം കുറ്രവാളികളെ അറസ്റ്ര് ചെയ്ത് ജയിലിലടച്ചു. ലഹരി മരുന്ന് കേസുകളിൽ പ്രതികളായ 5 പേരെ കാപ്പാനിയമം പ്രകാരം കരുതൽ തടങ്കലിനും 41 പേരെ നാടുകടത്തുകയും ചെയ്തു

2. ഇക്കഴിഞ്ഞ 15 മുതൽ ഇന്നലെ വരെ 101 കേസുകളാണ് ഡി.ഹണ്ട് പ്രകാരം രജിസ്റ്റർ ചെയ്തത്.

അകത്തായത് 99 പേർ. 143.45 ഗ്രാം കഞ്ചാവും 70 കഞ്ചാവ് ബീഡിയും രാസലഹരിയും കണ്ടെത്തി. 99 പുകയില വിരുദ്ധ കേസുകളിലായി 99 പേർ അറസ്​റ്റിലായി. 1404 പാക്ക​റ്റ് പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തി

3.ലഹരി മരുന്ന് വിൽപ്പനക്കാരെ നിരീക്ഷിച്ച് ശേഖരണ, വിൽപ്പന സ്ഥലങ്ങൾ കണ്ടെത്തി നടപടികൾ സ്വീകരിക്കുകയാണ് ഡി-ഹണ്ടിന്റെ ലക്ഷ്യം. ജില്ലാകളക്ടർ, കോടതികൾ, ജനപ്രതിനിധികൾ തുടങ്ങിയവർക്ക് ലഭിക്കുന്ന രഹസ്യ വിവരങ്ങൾ പരിശോധിച്ച് നടപടി സ്വീകരിക്കും

4. പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന രഹസ്യ വിവരങ്ങളും, 9995966666 എന്ന വാട്സ് ആപ്‌ നമ്പരിലെ സന്ദേശങ്ങളും ഡി.ഹണ്ട് പരിശോധിക്കും. ഗുണ്ടാനിയമം, പി​റ്റ് എൻ.ഡി.പി.എസ് നിയമം എന്നിവ പ്രകാരം കുറ്റവാളികളെ കരുതൽ തടങ്കലിലാക്കും

ലഹരിക്കെതിരെ ജില്ലയിൽ പൊലീസ് നടപടി ഊർജിതമാക്കിയിട്ടുണ്ട്. എല്ലാ സ്റ്റേഷനുകളിലും പ്രത്യേക നിരീക്ഷണസംഘത്തെ നിയോഗിച്ചിട്ടുണ്ട്. സ്‌കൂൾ തുറപ്പ് കണക്കിലെടുത്ത് വിദ്യാലയങ്ങളുടെ പരിസരമെല്ലാം നിരീക്ഷണത്തിലാണ്

- ചൈത്ര തെരേസ ജോൺ, എസ്.പി, ആലപ്പുഴ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.