കൊച്ചി: കനത്ത മഴയില്‍ മുങ്ങിയിരിക്കുകയാണ് കേരളത്തിന്റെ മെട്രോ നഗരമായ കൊച്ചി. വീടുകളിലും സ്ഥാപനങ്ങളിലും വരെ വെള്ളമാണ്. ഇപ്പോഴിതാ നഗരത്തിലെ വെള്ളക്കെട്ടിനെതിരെ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടിയും നര്‍ത്തകിയുമായ കൃഷ്ണപ്രഭ.
എല്ലായിടത്തും വെള്ളമായതുകൊണ്ട് വാട്ടര്‍ മെട്രോയും സാധാരണ മെട്രോയും തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നും എത്രയും വേഗം ഇവ രണ്ടും തമ്മില്‍ ബന്ധിപ്പിക്കണമെന്നും നടി പരിഹാസ രൂപേണ ഫെയ്സ്ബുക്കില്‍ കുറിച്ചു.സബ്സിഡി വഴി ലഭ്യമാകുന്ന രീതിയില്‍ 'ഓരോ വീട്ടില്‍ ഓരോ ബോട്ട്' എന്ന പദ്ധതി ഉടനെ ആരംഭിക്കണമെന്നും നടി പോസ്റ്റില്‍ കുറിച്ചു.
കൃഷ്ണപ്രഭയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
ബഹുമാനപ്പെട്ട അധികാരികളോട്,
കൊച്ചിയില്‍ പലയിടത്തും റോഡുകളില്‍ മുഴുവനും വെള്ളമായതുകൊണ്ട് സാധാ മെട്രോയും വാട്ടര്‍ മെട്രോയും തമ്മില്‍ എത്രയും പെട്ടന്ന് ബന്ധിപ്പിക്കണം!
മെട്രോ സ്റ്റേഷനുകളില്‍ എത്താന്‍ വേണ്ടി വാട്ടര്‍ മെട്രോയുടെ സൗകര്യം ഒരുക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു. അല്ലെങ്കില്‍ സബ്സിഡി വഴി ലഭ്യമാകുന്ന രീതിയില്‍ 'ഓരോ വീട്ടില്‍ ഓരോ ബോട്ട്' എന്ന പദ്ധതി ഉടനെ ആരംഭിക്കണം.. ??
വര്‍ഷങ്ങളായി ഈ അവസ്ഥയ്ക്ക് ഒരു മാറ്റമില്ലാത്തത് കുറച്ച് കഷ്ടം തന്നെ.. ആര് ഭരിച്ചാലും ഇതിനൊരു മാറ്റം വരുമെന്ന് തോന്നുന്നില്ല.. നമ്മുടെ വിധി! അല്ലാതെ എന്ത് പറയാനാണ്??
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |