SignIn
Kerala Kaumudi Online
Sunday, 27 October 2024 12.59 PM IST

പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് ലക്ഷത്തിന്റെ മുതലുകൾ കവർന്നു

Increase Font Size Decrease Font Size Print Page

കാസർകോട്: വിട്ള പൊലീസ് സ്റ്റേഷൻ പരിധിയിൽ പൂട്ടിക്കിടക്കുന്ന വീട് കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപ വില വരുന്ന റാഡോ വാച്ചും സി.സി.ടി.വിയും അടക്കമുള്ള മുതലുകൾ കവർന്നു. വിട്ള പഡ്നൂർ വില്ലേജിലെ പാർത്തിപ്പാടി മസ്ജിദിന് മുന്നിൽ എം.കെ ഖലീലിന്റെ വീട്ടിലാണ് കവർച്ച നടന്നത്.

ഖലീലും കുടുംബവും അജ്മാനിലാണ്. റാഡോ വാച്ച്, സി.സി.ടി.വി, ഡി.വി.ആർ അടക്കമുള്ള മുതലുകളാണ് കവർന്നത്. നാട്ടിൽ വന്നിരുന്ന എം.കെ ഖലീലും കുടുംബവും ആറ് മാസം മുമ്പാണ് അജ്മാനിലേക്ക് തിരിച്ചുപോയത്. ഇന്നലെ രാവിലെ അയൽവാസികൾ ഖലീലിന്റെ വീടിന്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടതിനെ തുടർന്ന് ഖലീലിനോട് ഫോണിൽ കവർച്ചയെക്കുറിച്ച് അറിയിച്ച ശേഷം പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തി നടത്തിയ പരിശോധനയിലാണ് വിലപിടിപ്പുള്ള സാധനങ്ങൾ മോഷണം പോയതായി കണ്ടെത്തിയത്.

അലമാരയിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷത്തോളം രൂപ വിലവരുന്ന റാഡോ വാച്ച് അടക്കമുള്ള മുതലുകൾ കൊണ്ടുപോയെങ്കിലും സ്വർണ്ണാഭരണങ്ങൾ കുടുംബം മറ്റൊരിടത്ത് സൂക്ഷിച്ചതിനാൽ മോഷ്ടാക്കൾക്ക് കിട്ടിയില്ല. കവർച്ച സംബന്ധിച്ച് വിട്ള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: OBIT, THIRUVANANTHAPURAM, ROBERY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.