വയനാട്: മലയാളി വിദ്യാർത്ഥിനി ബംഗളൂരുവിൽ കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണു മരിച്ചു. വയനാട് മാനന്തവാടി വെള്ളമുണ്ട സ്വദേശി ചാക്കോയുടെ മകൾ ലിസ്നയാണ് (20) മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരമാണ് യുവതി ഹൊസ്കോട്ടയിലെ താമസിച്ചിരുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണത്. ഗുരുതര പരിക്കേറ്റ ലിസ്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.
മാനന്തവാടി മലബാർ ഇൻസ്റ്റിറ്റ്യൂട്ടിൽ ബിബിഎ അവസാന വർഷ വിദ്യാർത്ഥിനിയാണ് ലിസ്ന. ഇന്റേൺഷിപ്പിന് ഒരു മാസത്തേക്കാണ് ബംഗളൂരുവിൽ എത്തിയത്. ലില്ലിയാണ് മാതാവ്.
മാർച്ചിലും മലയാളി വിദ്യാർത്ഥിനി ബംഗളൂരുവിലെ ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് മരിച്ചിരുന്നു. ഇടുക്കി ചെമ്മണ്ണാർ സ്വദേശിനിയായ ഫിസിയോതെറാപ്പി വിദ്യാർത്ഥിനി അനിലയാണ് മരിച്ചത്. ബംഗളൂരുവിലെ രാജരാജേശ്വരി മെഡിക്കൽ കോളേജ് വിദ്യാർത്ഥിനിയായിരുന്നു അനില.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |