SignIn
Kerala Kaumudi Online
Monday, 29 July 2024 12.22 PM IST

ആഘോഷങ്ങൾക്കൊരുങ്ങി അംബാനി കുടുംബം, അനന്ത് അംബാനിയുടെ വിവാഹം ജൂലായ് 12ന്; ക്ഷണക്കത്ത് പുറത്ത്‌

radhika

റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൻ അനന്ത് അംബാനിയുടെ വിവാഹം ജൂലായ് 12ന്. എൻകോർ ഹെൽത്ത് കെയർ ഉടമകളായ വിരേൻ മർച്ചന്റ് - ഷൈല മർച്ചന്റ് ദമ്പതികളുടെ മകളായ രാധിക മർച്ചന്റ് ആണ് വധു. മുംബയിലെ ജിയോ കൺവെൻഷൻ സെന്ററിൽ വച്ചാണ് ചടങ്ങ് നടക്കുന്നത്.


ചടങ്ങിലേക്ക് അതിഥികളെ ക്ഷണിച്ചുതുടങ്ങി. ചുവപ്പും സ്വർണക്കളറോടും കൂടിയ ക്ഷണക്കത്തും പുറത്തുവന്നിട്ടുണ്ട്. ജൂലായ് 12,13,14 തീയതികളിൽ നടക്കുന്ന ചടങ്ങിനെക്കുറിച്ചും ക്ഷണക്കത്തിൽ പറയുന്നുണ്ട്. ഓരോ ദിവസത്തെയും ഡ്രസ് കോഡും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ട്രഡീഷണൽ ഇന്ത്യൻ വസ്ത്രങ്ങളാണ് വിവാഹ ദിനത്തിൽ അതിഥികൾ ധരിക്കേണ്ടത്. പതിമൂന്നാം തീയതി 'ശുഭ് ആശിർവാദ്' ചടങ്ങാണ് നടക്കുന്നത്. അന്ന് ഇന്ത്യൻ ഫോർമൽ വസ്ത്രങ്ങളാണ് ധരിക്കേണ്ടത്. പതിനാലാം തീയതിയാണ് റിസപ്ഷൻ. അന്ന് 'ഇന്ത്യൻ ചിക്' ആണ് ധരിക്കേണ്ടത്.

radhika

ആഘോഷങ്ങളിൽ പങ്കെടുക്കാൻ ലോകത്തിലെ മുൻനിര വ്യവസായികളും ബോളിവുഡ്, ഹോളിവുഡ് താരങ്ങളുമടക്കം എത്തിയേക്കും. വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷം നേരത്തെ ഗുജറാത്തിലെ ജാംനഗറിൽ നടന്നിരുന്നു. അന്ന് ജാംനഗറിൽ നാട്ടുകാരായ 51,000 പേർക്ക് അത്താഴം നൽകിയിരുന്നു. 2500ൽപ്പരം വിഭവങ്ങൾ നൂറിലേറെ ഷെഫുകൾ ചേർന്നാണ് തയ്യാറാക്കിയത്. കൂടാതെ പോപ് ഗായിക റിഹാന്നയുടെ സംഗീത വിരുന്നും നടന്നിരുന്നു.

മാർക് സക്കർബർഗ്, ബിൽ ഗേറ്റ്സ്,​ ഗൗതം അദാനി, കുമാർ മംഗളം ബിർള, ആനന്ദ് മഹേന്ദ്ര, ഡിസ്‌നി സി.ഇ.ഒ ബോബ് ഐഗർ, ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ,​ ഷാരൂഖ് ഖാൻ,​ അക്ഷയ് കുമാർ, സൽമാൻ ഖാൻ,​ ക്രിക്കറ്ര് താരങ്ങളായ സച്ചിൻ ടെൻഡുൽക്കർ, എം.എസ്. ധോണി, ഹാർദിക് പാണ്ഡ്യ എന്നിവർ എത്തുന്നുണ്ട്. കനേഡിയൻ മുൻ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപർ, ഓസ്‌ട്രേലിയൻ മുൻ പ്രധാനമന്ത്രി കെവിൻ റുഡ്ഡ്,​ ഇവാങ്ക ട്രംപ് തുടങ്ങിയവരും അതിഥികളായെത്തിയിരുന്നു.

മുകേഷ് അംബാനി - നീത അംബാനി ദമ്പതിമാരുടെ മൂന്നു മക്കളിൽ ഇളയ മകനാണ് അനന്ത് അംബാനി. 29 കാനായ അനന്ത് റിലയൻസ് എനർജിയുടെ ഭാഗമാണ്. റിലയൻസ് ഫൗണ്ടേഷൻ ബോർഡ് അംഗം കൂടിയാണ്.

അനന്തിനേക്കാൾ നാല് മാസം പ്രായക്കൂടുതലുണ്ട് രാധികയ്ക്ക്. 1995 ഏപ്രിൽ 10 നാണ് അനന്തിന്റെ ജനനം. 1994 ഡിസംബർ 18 ആണ് രാധികയുടെ ജന്മദിനം. ഭരതനാട്യം നർത്തകി കൂടിയാണ് രാധിക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, ANANDAMBANI, MUKESHAMBANI, RADHIKAMERCHANT, WEDDING
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.