SignIn
Kerala Kaumudi Online
Thursday, 18 July 2024 4.06 AM IST

4000 പാക്കറ്റ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

pukayila

കാസർകോട്: പുതിയ അദ്ധ്യയന വർഷം ആരംഭിക്കുന്നതിനുമുന്നോടിയായി ഭാഗമായി കുമ്പള, മഞ്ചേശ്വരം പൊലീസ് നടത്തിയ പരിശോധനയിൽ 4000 ത്തോളം പാക്കറ്റ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന പരിശോധനയിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന മുറികളിൽ നിന്ന് ചാക്കുകളിലാക്കി സൂക്ഷിച്ച പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. ചില കടകളിൽ സൂക്ഷിച്ച പുകയില ഉൽപ്പന്നങ്ങളും പിടികൂടിയിട്ടുണ്ട്. കുമ്പള എസ്.ഐ.ടി എം.വിപിനും സംഘവും പത്തോളം കടകളിൽ നടത്തിയ പരിശോധനയിൽ മൂന്ന് കടകളിൽ സൂക്ഷിച്ച പുകയില ഉൽപന്നങ്ങൾ പിടിച്ചു. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് പുകയില ഉൽപ്പന്നങ്ങൾ സൂക്ഷിച്ച് കടകളിലേക്ക് വിൽപ്പന നടത്തുന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. സ്‌കൂളുകളുടെ സമീപത്ത് പ്രവർത്തിക്കുന്ന കടകളിൽ അടുത്ത ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് പൊലീസ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, CRIME
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.