കണ്ണൂർ: കണ്ണൂർ വിമാനത്താവളം വഴി എയർ ഹോസ്റ്റസ് സ്വർണം കടത്തിയ സംഭവത്തിൽ മലയാളിയായ ക്യാബിൻ ക്രൂവും പിടിയിലായി. എയർ ഇന്ത്യ എക്സ്‌പ്രസ് ജീവനക്കാരനായ കണ്ണൂർ തില്ലങ്കേരി സ്വദേശി സുഹൈലിനെയാണ് (41) ഡി.ആർ.ഐ പിടികൂടിയത്. പത്തുവർഷമായി ക്യാബിൻക്രൂവായി ജോലി നോക്കുകയാണ് സുഹൈൽ.
960 ഗ്രാം സ്വർണവുമായി കൊൽക്കത്ത സ്വദേശിയായ എയർഹോസ്റ്റസ് സുർഭി ഖാത്തൂൺ (26) ഇന്നലെ പിടിയിലായിരുന്നു. ഇവരെ നിയോഗിച്ചത് സുഹൈലാണെന്നാണ് ഡി.ആർ.ഐയുടെ കണ്ടെത്തൽ. 60 ലക്ഷം രൂപയുടെ സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് സുർഭി അറസ്റ്റിലായത്. മുമ്പും പല തവണയായി 20 കിലോ സ്വർണം ഇവർ കടത്തിയെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി.
മിശ്രിത രൂപത്തിലുള്ള സ്വർണം കടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ പിടികൂടിയ സുർഭിയെ റിമാൻഡ് ചെയ്തു. കൂടുതൽ വിമാന ജീവനക്കാർക്കും സ്വർണക്കടത്തിൽ പങ്കുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |