SignIn
Kerala Kaumudi Online
Tuesday, 30 July 2024 3.07 AM IST

സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ വീണ്ടും,​ മഴയാണ് സാർ, ഇങ്ങനെ ഓടല്ലെ !

bus
സ്വകാര്യ ബസുകളുടെ മരണപാച്ചിൽ

കോഴിക്കോട്: പരിശോധനയും നടപടികളും കുറഞ്ഞതോടെ നിരത്തിൽ വീണ്ടും സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ. നിയമം കാറ്റിൽ പറത്തിയുള്ള ഓട്ടത്തിൽ റോഡുകൾ കുരുതിക്കളമാവുകയാണ്. കഴിഞ്ഞ ദിവസം ഒളവണ്ണയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് 17 കാരൻ മരിച്ചതാണ് ഒടുവിലത്തെ സംഭവം. ആറ് ദിവസം മുമ്പ് കൊടുവള്ളിയിൽ നിയന്ത്രണം വിട്ട ബസ് കടയിലേക്ക് പാഞ്ഞുകയറി ഒരു കുട്ടിയും ബസ് ഡ്രൈവറും ഉൾപ്പെടെ 10 പേർക്ക് പരിക്കേറ്റിരുന്നു.

അനുവദിച്ച സമയം തെറ്റിയാൽ പിന്നെ ബസുകളുടെ മത്സര ഓട്ടമാണ്. വിദ്യാർത്ഥികൾ ഉൾപ്പെടെ യാത്ര ചെയ്യുന്ന ബസുകളിലാണ് യാത്രക്കാരുടെ ജീവന് വില കൽപ്പിക്കാതെ ജീവനക്കാരുടെ തന്നിഷ്ടം.നഗരത്തിൽ സ്വകാര്യ ബസുകളുടെ ഓവർടേക്കിംഗ് ഹൈക്കോടതി നിരോധിച്ചതാണ്. എന്നാൽ, മത്സര ഓട്ടവും ഓവർടേക്കിംഗും തുടരുന്നു. ഇതേച്ചൊല്ലി ബസ് ജീവനക്കാർ തമ്മിൽ തർക്കവും പതിവാണ്. യാത്രക്കാരെ കുത്തി നിറച്ച് ഓട്ടോമാറ്റിക് ഡോറുകൾ തുറന്നുള്ള യാത്ര നിത്യകാഴ്ചയായിട്ടുണ്ട്. കയറുമ്പോഴും ഇറങ്ങുമ്പോഴുമുള്ള താമസം ഒഴിവാക്കാനാണ് ഡോർ തുറന്നിട്ടുള്ള ഓട്ടം. സ്റ്റോപ്പുകളിൽ നിർത്താതെ പോകുന്നതും സ്റ്റോപ്പിൽ നിന്ന് മാറ്റി നിർത്തുന്നതും പതിവ് കാഴ്ചയാണ്.

ഏഴ് വർഷത്തിനിടെ സിറ്റിയിൽ

1409 ബസ് അപകടം

(ജില്ലാ ക്രെെം റെക്കോർഡ്സ് ബ്യൂറോ)

@ കാര്യക്ഷമമല്ല പരിശോധന

മോട്ടോർ വെഹിക്കിൽ വിഭാഗം ബസുകളുടെ മത്സരയോട്ടത്തിനെതിരെ കേസെടുക്കുകയോ പിഴ ഈടാക്കുകയോ താക്കീത് നൽകുകയോ ചെയ്യാറില്ല. യാത്രക്കാർ പരാതി നൽകാത്തതും സൗകര്യമാവുകയാണ്. ഗതാഗത നിയമ ലംഘനങ്ങൾ പിടികൂടുന്നതിന് അത്യാധുനിക സംവിധാനങ്ങളോട് കൂടിയ ഇന്റർസെപ്റ്റർ വാഹനം ജില്ലയിലുണ്ടെങ്കിലും പലയിടത്തും എത്തുന്നില്ലെന്നാണ് ആക്ഷേപം. നിയമലംഘനം നടത്തുന്ന ബസുകൾക്ക് തടയിടാൻ മോട്ടോർ വാഹന വകുപ്പിന്റെ സ്പെഷ്യൽ ഡ്രെെവും കാര്യക്ഷമമല്ല.


@ മരണപാച്ചിൽ

ഈ റൂട്ടുകളിൽ

ബാലുശ്ശേരി- കോഴിക്കോട്,കൊയിലാണ്ടി, കണ്ണൂർ, കുറ്റ്യാടി, വടകര, തലശ്ശേരി, പേരാമ്പ്ര, തിരുവമ്പാടി, തൊട്ടിൽപ്പാലം, താമരശ്ശേരി- രാമനാട്ടുകര, ഫറൂഖ്

@അപകടങ്ങൾ

വർഷം - ബസ് അപകടം (സിറ്റിയിൽ)

2018- 74
2019- 247
2020- 114
2021- 184
2022- 340
2023 - 302
2024- 148

'' ബസുകളുടെ ഓവർ സ്പീഡ് കണ്ടുപിടിക്കാൻ ഇന്റർസെപ്റ്റർ വാഹനം ദിവസേന പരിശോധന നടത്തുന്നുണ്ട്. ശരാശരി ഒരു ദിവസം ഇരുപതോളം കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ട്. നിയമലംഘനം നടത്തുന്ന ബസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും''

എ.ജെ.ജോൺസൺ,

അസി.കമ്മിഷണർ ട്രാഫിക് സൗത്ത്‌

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.