കഴിഞ്ഞ ദിവസമാണ് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നത്. ലോക്സഭയിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പ് ഇന്നലെ വൈകിട്ട് പൂർത്തിയായതിനു തൊട്ടുപിന്നാലെയാണ് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നത്.
കേരളത്തിൽ സി പി എം നേതൃത്വത്തിലുള്ള എൽ ഡി എഫിന് അഞ്ചു സീറ്റുവരെ ലഭിക്കാമെന്നും ഒരു സീറ്റുപോലും കിട്ടില്ലെന്നും പ്രവചനമുണ്ട്. ഈ സാഹചര്യത്തിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹാസവുമായി എത്തിയിരിക്കുകയാണ് ശ്രീജിത്ത് പണിക്കർ.
'സഖാക്കളേ, നമ്മൾ തളരരുത്. അന്തിമഫലം വരുമ്പോൾ നമ്മൾ മത്സരിച്ച 52 സീറ്റുകളിൽ മാത്രമല്ല, നമ്മൾ മത്സരിക്കാത്ത ചില സീറ്റുകളിൽ കൂടി നമ്മൾ ജയിച്ചിരിക്കും. അതാണ് വൈരുദ്ധ്യാത്മക ഭൗതിക വാതകം.'- എന്നാണ് ശ്രീജിത്ത് പണിക്കർ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
രാജ്യത്ത് മൂന്നാമതും മോദി തരംഗമെന്ന് വ്യക്തമായ സൂചനകൾ നൽകിക്കൊണ്ടുള്ളതാണ് എക്സിറ്റ് പോൾ ഫലങ്ങൾ. ബി ജെ പി മുന്നൂറ്റി അൻപതിലേറെ സീറ്റുകൾ നേടി തുടർച്ചയായ മൂന്നാം വട്ടവും അധികാരത്തിലെത്തുമെന്നാണ് മിക്ക സർവേ ഫലങ്ങളിലും പറയുന്നത്.
അതേസമയം കോൺഗ്രസിന് 2019ൽ ലഭിച്ചതിനേക്കാൾ കൂടുതൽ സീറ്റുകൾ കിട്ടും. കേരളത്തിൽ ബി ജെ പി അക്കൗണ്ട് തുറക്കും, മൂന്ന് സീറ്റ് വരെ കിട്ടിയേക്കാമെന്നും സർവേയിൽ പറയുന്നു. തൃശൂർ, തിരുവനന്തപുരം എന്നിവയ്ക്ക് പുറമേ ആറ്റിങ്ങലും ബി.ജെ.പി വിജയിച്ചേക്കുമെന്നാണ് പ്രവചനം. കേരളത്തിൽ അക്കൗണ്ട് തുറക്കുന്ന ബി.ജെ.പി 27ശതമാനം വോട്ട് നേടുമെന്ന് ആക്സിസ്-മൈ ഇന്ത്യ പ്രവചിക്കുന്നു. 2019ൽ 13 ശതമാനമായിരുന്നു ബി.ജെ.പിയുടെ വോട്ട് വിഹിതം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |