SignIn
Kerala Kaumudi Online
Sunday, 20 October 2024 10.06 AM IST

മൂന്നു ലക്ഷം യൂണിറ്റ് വില്പന , ഒരുവർഷം പിന്നിട്ട് ഹോണ്ട ഷൈൻ

Increase Font Size Decrease Font Size Print Page
hondashine

കൊച്ചി: മുൻനിര ഇരുചക്രവാഹന നിർമ്മാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യയുടെ മോട്ടോർ സൈക്കിലായ ഷൈൻ 100 ന്റെ ഒന്നാം വാർഷികം ആഘോഷിച്ചു. പുറത്തിറങ്ങി ഒരു വർഷത്തിനുള്ളിൽ ഷൈൻ 100 ഇന്ത്യയിലെ എൻട്രി ലെവൽ മോട്ടോർ സൈക്കിൾ വിഭാഗഹിലെ ഉപഭോക്താക്കളുടെ ഇഷ്ടവാഹനമായി മാറി.

ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ വിവിധ നഗരങ്ങളിൽ ഷൈൻ 100ന്റെ മെഗാ ഡെലിവറി പരിപാടികൾ സംഘടിപ്പിച്ചു.

ഏറ്റവും പുതിയ 100സിസി ഒബിഡി2 കോംപ്ലിയന്റ് പിജിഎംഎഫ്‌ഐ എഞ്ചിനാണ് കരുത്ത്. എൻഹാൻസ്ഡ് സ്മാർട്ട് പവർ സാങ്കേതികവിദ്യയുമുണ്ട്. പ്രത്യേക 10 വർഷത്തെ വാറണ്ടി​ പാക്കേജും (3 വർഷത്തെ സ്റ്റാൻഡേർ അധികമായി 7 വർഷത്തെ ഓപ്ഷണൽ എക്സ്റ്റൻന്റഡ് വാറന്റി) കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഉപഭോക്താക്കളിൽ നിന്നുള്ള മികച്ച പ്രതികരണത്തോടെയാണ് ഹോണ്ട ഷൈൻ 100 ഒരുവർഷം പിന്നിടുന്നതെന്ന് ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ മാനേജിംഗ് ഡയറക്ടറും പ്രസിഡന്റും സി.ഇ.ഒയുമായ സുത്സുമു ഒട്ടാനി പറഞ്ഞു. പ്രതീക്ഷകൾക്കപ്പുറമുള്ള ഉത്പ്പന്നങ്ങൾ എത്തിക്കുന്നതിലും ഇന്ത്യൻ വിപണിയിൽ തങ്ങളുടെ സാന്നിദ്ധ്യം ശക്തമാക്കുന്നതിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഷൈൻ 100ന് ആദ്യ വർഷം ലഭിച്ച പ്രതികരണത്തിൽ സന്തോഷവാന്മാരാണെന്നും ഉപഭോക്താക്കളുടെ വിശ്വാസത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുന്നുവെന്നും ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ, സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഡയറക്ടർ യോഗേഷ് മാത്തൂർ പറഞ്ഞു.

ഷൈൻ ഇതുവരെ

വില്പന 3 ലക്ഷം യൂണിറ്റുകൾ

വില്പനാനന്തര സേവനം 6,000 ടച്ച്‌പോയിന്റ്

എക്‌സ് ഷോറൂം വില 64,900 രൂപ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS, HONDA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.