SignIn
Kerala Kaumudi Online
Sunday, 20 October 2024 10.09 AM IST

അനധികൃത മദ്യവിൽപ്പന: രണ്ടുപേർ അറസ്റ്റിൽ

Increase Font Size Decrease Font Size Print Page
atrest-

കുന്നംകുളം: അനധികൃത മദ്യ വിൽപ്പന നടത്തിയ രണ്ടുപേരെ കുന്നംകുളം റേഞ്ച് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ചിറമനേങ്ങാട് തങ്കമണി സെന്റർ സ്വദേശികളായ കിഴക്കൂട്ടയിൽ വീട്ടിൽ സുരേഷ് ബാബു (53), കൂളിയാട്ടിൽ വീട്ടിൽ സുന്ദരൻ (58) എന്നിവരെയാണ് കുന്നംകുളം എക്‌സൈസ് ഇൻസ്‌പെക്ടർ പി.ഹരീഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
പ്രതികളിൽ നിന്ന് 30 മദ്യകുപ്പികൾ പിടികൂടി. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ എൻ.ആർ.രാജു, എസി ജോസഫ്, സിദ്ധാർത്ഥൻ, സുനിൽദാസ്, പ്രവന്റീവ് ഓഫീസർ സിവി സന്തോഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ലത്തീഫ്, സതീഷ്,നിവ്യ ജോർജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.