ന്യൂഡൽഹി: പഴച്ചാർ ഉൽപന്നങ്ങൾ '100 ശതമാനം പഴച്ചാറുകൾ' എന്ന പേരിൽ വിൽക്കുന്നതും പരസ്യം നൽകുന്നതും ഭക്ഷ്യ സുരക്ഷാ അതോറിട്ടി (എഫ്.എസ്.എസ്.എ.ഐ) നിരോധിച്ചു. ഇപ്രകാരം രേഖപ്പെടുത്തിയ പാക്കറ്റുകളും മറ്റും 2024 സെപ്തംബർ ഒന്നിന് മുൻപ് ഒഴിവാക്കണം. 100 ശതമാനം പഴച്ചാറുകളാണെന്ന് അവകാശപ്പെട്ട് വെള്ളം, പൾപ്പ് എന്നിവ ചേർത്ത് പുന:നിർമ്മിച്ച ഉൽപന്നങ്ങൾ വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് അതോറിട്ടിയുടെ ഇടപെടൽ. പൾപ്പിൽ നിന്ന് പുനർനിർമ്മിക്കുന്ന ജ്യൂസിന്റെ പേരിന് നേരെ 'പുനർനിർമ്മിതം' എന്ന് സൂചിപ്പിക്കണം. കൂടാതെ, 15 ഗ്രാമിൽ കൂടുതൽ മധുരം അടങ്ങിയെങ്കിൽ 'മധുരമുള്ള ജ്യൂസ്' എന്ന് ലേബൽ ചെയ്യണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |