മോഹൻലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന റമ്പാൻ ഉപേക്ഷിക്കുന്നു. തിരക്കഥയുമായി ബന്ധപ്പെട്ട കാരണത്തിലാണ് റമ്പാൻ ഉപേക്ഷിക്കുന്നതെന്നാണ് വിവരം.മറ്രൊരു ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് ജോഷി,
നടൻ ചെമ്പൻ വിനോദിന്റെ രചനയിൽ മാസ് എന്റർടെയ്നറായി ന ിശ്ചയിച്ച റമ്പാന്റെ പൂജ വിപുലമായി നടത്തിയിരുന്നതാണ്. കൈയിൽ ചുറ്റികയും തോക്കുംവച്ച് മുണ്ട് മടക്കിക്കുത്തി നിൽക്കുന്ന മോഹൻലാലുമായി മോഷൻ പോസ്റ്ററും പുറത്തിറങ്ങി. സമീർ താഹിറായിരുന്നു ഛായാഗ്രാഹകൻ. ഈ വർഷം ചിത്രീകരണം ആരംഭിക്കാനും അടുത്ത വർഷം വിഷു റിലീസായി തിയേറ്ററുകളിൽ എത്തിക്കാനുമായിരുന്നു തീരുമാനം. ഇന്ത്യയിലും വിദേശത്തുമായി ബിഗ് ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രത്തിന് ചെമ്പോസ്കി മോഷൻ പിക്ചേഴ്സ്, െഎയ്ൻസ്റ്റിൻ മീഡിയ , നെക്സ്റ്റൽ സ്റ്റുഡിയോസ് എന്നീ ബാനറുകളിലായിരുന്നു നിർമ്മാണം.
അങ്കമാലി ഡയറീസ്, ഭീമന്റെ വഴി എന്നീ ചിത്രങ്ങൾക്കു ശേഷം ചെമ്പൻ വിനോദ് തിരക്കഥ എഴുതുന്ന ചിത്രം കൂടിയായിരുന്നു . ഒരു അച്ഛന്റെയും മകളുടെയും കഥയായിരുന്നു റമ്പാന്റെ പ്രമേയം. മോഹൻലാലും ബിന്ദു പണിക്കരുടെ മകൾ കല്യാണി ബി. നായരുമായിരുന്നു പ്രധാന താരങ്ങൾ. കല്യാണിയുടെ അരങ്ങേറ്രം ചിത്രം കൂടിയായിരുന്നു .അതേസമയം ഛായാഗ്രാഹകൻ സമീർ താഹിറിന്റെ സംവിധാനത്തിൽ ചെമ്പൻ വിനോദിന്റെ തിരക്കഥയിൽ ഒരു ചിത്രം ആരംഭിക്കുന്നതിന് ശ്രമങ്ങൾ ആരംഭിച്ചു. ഒരു യുവനടനായിരിക്കും പ്രധാന വേഷത്തിൽ എത്തുക. ഇതു റമ്പാനായിരിക്കില്ലെന്നും മറ്റൊരു സിനിമയായിരിക്കുമെന്നാണ് വിവരം. സ ൂപ്പർ ഹിറ്റ് കുട്ടു കെട്ടായ ജോഷിയും മോഹൻലാലും വീണ്ടും ഒരുമിക്കുന്നതിന്റെ ആവേശത്തിലായിരുന്നു ആരാധകർ.
ലൈല ഓ ലൈല എന്ന ചിത്രമാണ് മോഹൻലാൽ - ജോഷി കൂട്ടുകെട്ടിൽ അവസാനം പുറത്തിറങ്ങിയത്.
2019 ൽ പൊറിഞ്ചു മറിയം ജോസിലൂടെ ജോഷി ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. 2022 ൽ പാപ്പനിലൂടെ അടുത്ത ഹിറ്റും സമ്മാനിച്ചു.
ജോജു ജോർജിനെ നായകനാക്കി ആക്ഷൻ ത്രില്ലർ ചിത്രം ആന്റണിയാണ് ജോഷിയുടെ സംവിധാനത്തിൽ അവസാനം റിലീസ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |