മുണ്ടക്കയം: ജനവാസ മേഖലയായ പെരുവന്താനം പഞ്ചയത്തിന്റെ എട്ടാം വാർഡ് മൂഴിക്കൽ പ്രദേശത്തെ പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിച്ചതിനെതിരെ പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈകൾ പിഴുത് ആറ്റിൽ ഒഴുക്കി കൊണ്ട് പ്രദേശവാസികളും ജനപ്രതിനിധികളും പ്രതിഷേധിച്ചു. മൂഴിക്കൽ കോസ്വേ ജംഗ്ഷനിൽ വാർഡിലെ ജനങ്ങൾ മുഴുവനും ഒത്തുകൂടുകയും പ്രതിഷേധം സംഘടിപ്പിക്കുകയുമായിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൈജു എള്ളക്കാട്ട് അധ്യക്ഷനായിരുന്നു. ഊരു മൂപ്പൻ പി.പി രാജശേഖരൻ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ഷിബു കുറുമ്പനക്കൽ, ദിവാകരൻ പുത്തൻപുരയ്കൽ, രഘുനാഥൻ തട്ടാർത്ത്, റോണി പറപ്പളികുന്നേൽ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |