കൊച്ചി: അദാനി വണും ഐ.സി.ഐ.സി.ഐ ബാങ്കും ചേർന്ന് വിസയുടെ സഹകരണത്തോടെ എയർപോർട്ട്ലിങ്ക്ഡ് ആനുകൂല്യങ്ങളുള്ള ഇന്ത്യയിലെ ആദ്യ ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ചു. മികച്ച ആനുകൂല്യങ്ങളും റിവാർഡുകളുമായി സിഗ്നേചർ ക്രെഡിറ്റ് കാർഡ്, പ്ലാറ്റിനം ക്രെഡിറ്റ് കാർഡ് എന്നീ രണ്ട് വേരിയന്റുകളാണ് പുറത്തിറക്കിയത്.
ഫ്ളൈറ്റ്, ഹോട്ടൽ, ട്രെയിൻ, ബസ്, കാർ തുടങ്ങിയവ ബുക്ക് ചെയ്യാൻ സൗകര്യമുള്ള അദാനി വൺ ആപ്പ്, അദാനി കൈകാര്യം ചെയ്യുന്ന വിമാനത്താവളങ്ങൾ, അദാനി സി.എൻ.ജി പമ്പുകൾ, അദാനി വൈദ്യുത ബില്ലുകൾ തുടങ്ങിയവയിൽ പരിധിയില്ലാതെ ഏഴ് ശതമാനം റിവാർഡ് പോയിന്റുകൾ ലഭിക്കും.
ഉപഭോക്താക്കൾക്ക് ഏറ്റവും ഗുണകരമായ ആനുകൂല്യങ്ങളാണ് പുതിയ കാർഡിൽ ലഭിക്കുകയെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി പറഞ്ഞു. സിഗ്നേച്ചർ ക്രെഡിറ്റ് കാർഡിന് 9,000 രൂപയുടെ ജോയിനിംഗ് ആനുകൂല്യങ്ങൾക്കൊപ്പം 5,000 വാർഷിക ഫീസും പ്ലാറ്റിനം കാർഡിന് 5,000 രൂപയുടെ ആനുകൂല്യങ്ങളോടൊപ്പം 750 വാർഷിക ഫീസുമാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |