SignIn
Kerala Kaumudi Online
Tuesday, 30 July 2024 2.25 AM IST

ലയങ്ങളുടെ നവീകരണം മുടങ്ങി: തൊഴിലാളികൾ ലേബർ ഓഫീസ് മാർച്ച്  നടത്തി          

aagusthy

പീരുമേട്: തകർന്നു കിടക്കുന്ന ലയങ്ങൾ നവീകരിക്കാനായി കേരളാ പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയന്റെ (ഐ.എൻ.റ്റി.യു.സി. ) നേതൃത്വത്തിൽപീരുമേട് ഡെപ്യൂട്ടി ലേബർ ഓഫിസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി .എ.ഐ.സി.സി അംഗം അഡ്വ: ഇ എം ആഗസ്തി ഉദ്ഘാടനം ചെയ്തു .എസ്റ്റേറ്റുകളിൽ തൊഴിൽ ചെയ്തു വരുന്ന തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾ ഏതു നിമിഷവും തകർന്ന് വീഴുന്നസ്ഥിതിയിലാണ്. മഴക്കാലമായതോടെ ചോർന്നൊലിക്കുന്ന അവസ്ഥയിലുമാണ് . എൽ.ഡി.എഫ്. സർക്കാർ കഴിഞ്ഞ 3 തവണ കളിലെ സംസ്ഥാന ബഡ്ജറ്റുകളിൽ ലയങ്ങളുടെ നവീകരണത്തിനായി 10 കോടി രൂപ വീതം അനുവദിച്ചു വെങ്കിലും ലയങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾക്കായി യാതോരു നടപടികളും സ്വീകരിച്ചിട്ടുമില്ല.ഒപ്പം പീരുമേട് താലൂക്കിലെ പോബ്സ് എസ്റ്റേറ്റു വക തേയില തോട്ടങ്ങളിലെ തൊഴിലാളികൾക്ക് കൃത്യമായിശമ്പള വിതരണം നടത്തുന്നില്ല.. ഈ സാഹചര്യങ്ങൾ നിലനിൽക്കെയാണ് കേരളാ പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻ ഐ.എൻ റ്റി.യു.സി. യുടെ നേതൃത്വത്തിൽ പീരുമേട് ഡെപ്യൂട്ടി ലേബർ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തിയത്. ധർണ്ണയിൽ കെ പി ഡബ്ളിയു യൂണിയൻ ജനറൽ സെക്രട്ടറി ഷാജി പൈനാടത്ത് അദ്ധ്യക്ഷനായിരുന്നു . പി.ആർ. അയ്യപ്പൻ, യൂണിയൻ വർക്കിംഗ് പ്രസിഡന്റ് എം. ഉദയ സൂര്യൻ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, IDUKKI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.