കൊല്ലം: എം.ഡി.എം.എയുമായി രണ്ടുപേർ പൊലീസ് പിടിയിലായി. കിളികൊല്ലൂർ പുന്തലത്താഴത്ത് ചരുവിള വീട്ടിൽ വിഷ്ണു (20), കൊല്ലം വടക്കേവിള മണക്കാട് തൊടിയിൽ വീട്ടിൽ മുഹമ്മദ് തൗഫീക്ക് (20) എന്നിവരാണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രി 10 ഓടെ കുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ പരിസരത്ത് പൊലീസും ഡാൻസാഫ് ടീമും നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായ്. പരിശോധനയിൽ പ്രതികളിൽ നിന്ന് 4.16 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. പ്രതികൾ എറണാകുളത്ത് നിന്ന് മയക്കുമരുന്നുമായി കൊല്ലത്തേക്ക് വരുകയായിരുന്നു. മുഹമ്മദ് തൗഫിക്കിനെതിരെ മോഷണവും കവർച്ചയുമടക്കം നിരവധി കേസുകൾ നിലവിലുണ്ട്.
ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിലുള്ള ഡാൻസാഫ് ടീമും കരുനാഗപ്പള്ളി ഇൻസ്പെക്ടർ മോഹിതിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ജിഷ്ണു, റഹീം, എ.എസ്.ഐ വേണുഗോപാൽ എന്നി വരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |