കാളികാവ് : പ്രകൃതി സൗഹൃദ ഉത്പന്നങ്ങളുമായി കാളികാവ് ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾ. പ്ലാസ്റ്റിക്കിനെതിരെ ബദൽ ഉത്പന്നങ്ങൾ നിർമിച്ചാണ് കുട്ടികളുടെ ഇടപെടൽ. സ്കൂൾ കോമ്പൗണ്ടിൽ കൃഷി വകുപ്പുമായി ചേർന്ന് ഫല വൃക്ഷ തൈ നടുകയും ചെയ്തു..പഴയ കാലത്ത് ഉപയോഗിച്ചിരുന്ന കുട്ടയും വട്ടിയുമെല്ലാമാണ് കുട്ടികൾ തിരിച്ചു കൊണ്ടു വരുന്നത്. രക്ഷിതാക്കളുടെ പിന്തുണയിൽ കുട്ടികൾ തന്നെയാണ് ഈറ്റ ഉപയോഗിച്ച് പ്ലാസ്റ്റിക്കിന് ബദൽ ഉത്പന്നങ്ങൾ നിർമ്മിച്ചത്.പരിസ്ഥിതിക്കിണങ്ങുന്ന നൂറിലേറെ സാമഗ്രികളാണ് കുട്ടികൾ നിർമമിച്ചത്. രക്ഷിതാക്കളും നിർമ്മാണത്തിൽ പങ്കാളികളായി.
നിർമിച്ച വസ്തുക്കൾ പൊതു സമൂഹത്തെ പരിചയപ്പെടുത്താനായി വെള്ളിയാഴ്ച കാളികാവിൽ പ്രദർശനം നടത്തും.
ഭിന്ന ശേഷി വിദ്യാർഥികളായ ആഷിഖ്, സച്ചു, അധ്യാപകരായ പി ജംഷീല, എൻ കെ ഷഫീദ, തുടങ്ങിയവരാണ് ഈറ്റ ഉത്പന്നങ്ങളുടെ നിർമാണത്തിന് നേതൃത്വം നൽകിയത്.
ബാംബു കോർപ്പറേഷനിൽ നിന്ന് എത്തിയവരാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്. സ്കൂളി
ൽ കൃഷി ഓഫീസർ ഡോക്ടർ എം ലനീഷ, കൃഷി അസിസ്റ്റന്റ് കെ കബീർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഫല വൃക്ഷ തൈകൾ നടുകയും വിത്ത് വിതരണം ചെയ്യുകയും ചെയ്തു.
എസ്. ശ്യാംജിത്ത് തുടങ്ങിയവർ സംസാരിച്ചു. ജാഥയ്ക്ക് ടി.സീമ, അനിൽകുമാർ വി.ചക്രപാണി, ദിനു തുടങ്ങിയവർ നേതൃത്വം നൽകി.
ക്ഷേത്ര ശാന്ത്രി സത്യവൃതൻ ദീപം തെളിയിച്ചു.ഷിപ്പ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |