SignIn
Kerala Kaumudi Online
Friday, 27 September 2024 4.51 AM IST

പ്രഭാത ഭക്ഷണമായി കുട്ടികൾക്ക് നൽകാൻ പറ്റിയ ഏറ്റവും നല്ല വിഭവം ഏതാണെന്നറിയാമോ? പഠനത്തിൽ ശ്രദ്ധ കിട്ടാൻ ഇത് അത്യാവശ്യം

Increase Font Size Decrease Font Size Print Page
kids

വേനലവധി കഴിഞ്ഞ് സ്‌കൂൾ തുറന്ന സമയമാണിത്, മാതാപിതാക്കൾക്ക് കുട്ടികളുടെ ഭക്ഷണകാര്യത്തെ കുറിച്ചുള്ള ആകുലതകളുണ്ടാകും. എന്ത് ഭക്ഷണം സ്‌കൂളിൽ കൊടുത്തു വിടണം, ഭക്ഷണം എങ്ങനെ പോഷകപ്രദമാക്കാം, എന്നിങ്ങനെയുള്ള നൂറുകൂട്ടം സംശയങ്ങൾ ഉണ്ടാകാം. കുട്ടികൾ കഴിക്കുന്ന ഭക്ഷണം അവരുടെ ശാരീരികാരോഗ്യത്തെ മാത്രമല്ല മാനസിക നിലയേയും വളരെ കാര്യമായി ബാധിക്കും. ആഹാരത്തിലുള്ള പോഷകങ്ങളുടെ കുറവ് പഠനത്തിൽ ശ്രദ്ധ കുറയ്ക്കാൻ കാരണമാകും.

കുട്ടികളുടെ ആരോഗ്യത്തിന് പ്രഭാതഭക്ഷണത്തിനുള്ള പങ്ക് വളരെ വലുതാണ്. പ്രഭാത ഭക്ഷണം ഇല്ലാതായാൽ രോഗപ്രതിരോധശേഷിയും ഏകാഗ്രതയും കുറയും. പ്രോട്ടീൻ കൂടുതലടങ്ങിയ പാൽ, മുട്ട, പയറുവർഗ്ഗങ്ങൾ, മത്സ്യങ്ങൾ എന്നിവ രക്തത്തിലെ തൈറോസിന്റെ (അമിനോ ആസിഡ്) അളവിനെ വർദ്ധിപ്പിച്ച് കുട്ടികളുടെ തലച്ചോറിന്റെ പ്രവർത്തനം വർദ്ധിപ്പിക്കുന്നു. കുട്ടികളുടെ തലച്ചോറിന്റെ പ്രവർത്തനത്തിന് നിത്യേന അന്നജം (കാർബോഹൈഡ്രേറ്റ്) ആവശ്യമാണ്. ഇത് ബ്രെയിനിനുള്ള ഊർജ്ജം പ്രധാനം ചെയ്യുന്നു.

വളരുന്ന കുട്ടികൾക്ക് കാൽസ്യം അടങ്ങിയ ആഹാരം അത്യാവശ്യമാണ്. ദിവസവും ഒരു ഗ്ലാസ്സ് പാൽ കൊടുക്കാം. പാൽ ഉൽപ്പന്നങ്ങളായ തൈര്, മോര്, യോഗർട്ട്, പനീർ എന്നിവയും തിരഞ്ഞെടുക്കാം. ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ഇലക്കറികൾ ഉൾപ്പെടുത്തണം. ഇടനേരം ആഹാരമായി ഫ്രൂട്ട്, നട്ട്സ് വിഭവങ്ങൾ, ഉണങ്ങിയ പഴങ്ങൾ എന്നിവ നൽകാം.

കുട്ടികളുടെ ഭക്ഷണത്തിൽ എപ്പോഴും വൈവിദ്ധ്യമുണ്ടാകണം. ഉച്ചഭക്ഷണത്തിൽ ചോറിന് പകരം തക്കാളി ചോറ്, തൈര് ചോറ്, ഫ്രൈഡ് റൈസ്, പച്ചക്കറി കൂടുതൽ ഇട്ടിട്ടുള്ള ഗോതമ്പ് ന്യൂഡിൽസ് എന്നിവ കൊടുക്കാം. ആന്റിഓക്സിഡന്റുകൾ ധാരാളമടങ്ങിയ പഴങ്ങളും പച്ചക്കറികളും നൽകാം. ജങ്ക് ഫുഡ്സിന്റെ ഉപയോഗം പരമാവധി കുറയ്ക്കണം. റെഡ് മീറ്റിന്റെ ഉപയോഗം നിയന്ത്രിക്കണം. സംസ്‌ക്കരിച്ച മാംസങ്ങൾ (ബേക്കൺ, ഹോട്ട് ഡോഗ്, സോസേജുകൾ) എന്നിവ ഒഴിവാക്കാം. പൂരിതകൊഴുപ്പ്, ട്രാൻസ് ഫാറ്റ്, ഉപ്പ്, പഞ്ചസാര എന്നിവയുടെ ഉപയോഗം കുറയ്ക്കണം. കോളാ പാനീയങ്ങൾ, ചായ, കാപ്പി എന്നിവയുടെ അമിത ഉപയോഗവും നന്നല്ല. കുട്ടികൾ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കുട്ടികൾക്ക് പോഷക സമൃദ്ധവും വൈവിധ്യപൂർണ്ണവുമായ ഭക്ഷണം കൊടുത്ത് അവരുടെ ആരോഗ്യം നമുക്ക് സംരക്ഷിക്കാം.

Preethi R Nair
Chief Clinical Nutritionist
SUT Hospital, Pattom

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: FOOD, VITAMIN, MILK
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.