എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന എന്ന ഒരു അന്വേഷണത്തിന്റെ തുടക്കം എന്ന ചിത്രത്തിൽ വാണി വിശ്വനാഥ് എത്തുന്നത് ഡോണിന്റെ വേഷത്തിൽ. പൊലീസ് വേഷത്തിൽ സമുദ്രകനിയും. ഒരു അന്വേഷണത്തിന്റെ തുടക്കത്തിന്റെ
ചിത്രീകരണം പഞ്ചാബിൽ പുരോഗമിക്കുന്നു. കോട്ടയത്ത് ചിത്രീകരണത്തിന് തുടക്കം കുറിച്ച ചിത്രം കുട്ടിക്കാനം തെങ്കാശി, ഹൈദരാബാദ് എന്നിവിടങ്ങളിലെ ചിത്രീകരണത്തിനു ശേഷമാണ് പഞ്ചാബിലേക്ക് ഷിഫ്ട് ചെയ്തത്.
ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിന് ദുബായിയിലും ചിത്രീകരണമുണ്ട്. പത്തു വർഷത്തെ ഇടവേളയ്ക്കുശേഷം ആസാദി എന്ന ചിത്രത്തിലൂടെയാണ് വാണി വിശ്വനാഥ് മടങ്ങി എത്തിയത്. ചിത്രീകരണം പൂർത്തിയായ ആസാദിയിൽ പൊലീസ് ഉദ്യോഗസ്ഥയുടെ വേഷമാണ് വാണിക്ക്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന റൈഫിൾ ക്ളബ് എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ വാണി എത്തുന്നുണ്ട്. അതേസമയം ഷൈൻ ടോം ചാക്കോ, മുകേഷ്, അശോകൻ , ശിവദ, സ്വാസിക, ദുർഗ്ഗ കൃഷ്ണ തുടങ്ങി നീണ്ട താര ഒരു അന്വേഷണത്തിന്റെ തുടക്കത്തിൽ അണിനിരക്കുന്നു. സംവിധായകൻ എം.എ നിഷാദും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി. അബ്ദുൾ നാസർ ആണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |