തിരുവല്ല : മദ്ധ്യതിരുവിതാംകൂറിലെ ഫർണിച്ചർ നിർമ്മാണ, വിപണന രംഗത്തെ പ്രമുഖരായ എ.കെ ഫർണിച്ചർ ആൻഡ് ഇന്റീരിയേഴ്സിന്റെ പെരുന്തുരുത്തി പ്രീമിയം ഷോറൂമിന്റെ ഉദ്ഘാടനം മാത്യു ടി. തോമസ് എം.എൽ.എ നിർവഹിച്ചു.
കുറിയാക്കോസ് മാർ ഗ്രിഗോറിയോസ്, ഡോ.യൂഹാനോൻ മാർ ക്രസോസ്റ്റമോസ്, തന്ത്രിമുഖ്യൻ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്, മുസ്ലിം ജമാഅത്ത് ചീഫ് ഇമാം മൗലവി റിഫാൻ ബഖവി, മുൻസിപ്പൽ ചെയർപേഴ്സൺ അനുജോർജ്, വാർഡ് പ്രതിനിധി ശർമ്മിള സുനിൽ എന്നിവർ ചേർന്ന് ഭദ്രദീപം തെളിച്ചു. എസ്.എൻ. ഡി.പി. യോഗം തിരുവല്ല യൂണിയൻ പ്രസിഡന്റ് ബിജു ഇരവപേരൂർ, യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ, പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ്, ബ്ലോക്ക് മെമ്പർ സോമൻ താമരച്ചാലിൽ, മാനേജിംഗ് പാർട്ട്ണർമാരായ അജമോൻ കെ.കെ, രജനി അജി എന്നിവർ വിശിഷ്ടാതിഥികളായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |