പാലക്കാട്: മികച്ച മത്സ്യകർഷകർക്കായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തുന്ന അവാർഡിനുളള അപേക്ഷ ജൂൺ 15ന് വൈകിട്ട് നാലിന് മുമ്പായി അതാത് ജില്ലാ ഫിഷറീസ് ഓഫീസിലും മത്സ്യ ഭവനിലും നൽകണം. അപേക്ഷ ലഭിക്കുന്നപക്ഷം മത്സ്യകൃഷിയുമായി ബന്ധപ്പെട്ടുളള സ്റ്റാർട്ടപ്പിനെ അവാർഡിന് പ്രത്യേകമായി പരിഗണിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോറം ജില്ലാ ഫിഷറീസ് ഓഫീസിലും മത്സ്യ ഭവനങ്ങളിലും വകുപ്പിന്റെ www.fisheries.kerala.gov.in -ലും ലഭിക്കും. ഫോൺ: മത്സ്യ ഭവൻ: മണ്ണാർക്കാട് 7592012110, ചുള്ളിയാർ 8129034941, ആലത്തൂർ 7025857362.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |