SignIn
Kerala Kaumudi Online
Thursday, 18 July 2024 3.43 PM IST

പുതിയ തൊഴിലധിഷ്ഠിത കോഴ്‌സുകളുമായി കാർഷിക സർവകലാശാല

p

കേരള കാർഷിക സർവകലാശാലയിൽ 2024-25 വർഷത്തേക്കുള്ള ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. ഏതു ബിരുദധാരികൾക്കും, പ്ലസ് ടു സയൻസ് പ്രോഗ്രാം പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാവുന്ന കോഴ്‌സുകളുണ്ട്.

സർവകലാശാല ആരംഭിക്കുന്ന എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദ-ബിരുദാനന്തര പ്രോഗ്രാമുകൾ പൂർത്തിയാക്കിയവർക്കുള്ള പുത്തൻ കോഴ്‌സുകൾക്ക് ജൂൺ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. ഡിപ്ലോമ, ബിരുദ, ബിരുദാനന്തര, ഡോക്ടറൽ തലത്തിലാണ് പുത്തൻ കോഴ്‌സുകൾ. ആനിമൽ സയൻസിൽ ഫുൾടൈം, പാർടൈം ഡോക്ടറൽ പ്രോഗ്രാം, അപ്ലൈഡ് മൈക്രോബയോളജിയിലെ ഡോക്ടറൽ പ്രോഗ്രാം എന്നിവയ്ക്ക് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. ബയോളജി, മൈക്രോബയോളജി എന്നിവയിൽ ഇന്റഗ്രേറ്റഡ് ബി.എസ്‌സി, എം.എസ്‌സി പ്രോഗ്രാമുകളുണ്ട്. പ്ലസ് ടു പൂർത്തിയാക്കിയവർക്ക് ഇതിലൂടെ മികച്ച ഉപരിപഠന അവസരങ്ങൾ ലഭിക്കും.

ക്ലൈമറ്റ് സയൻസ് , ഡെവലപ്‌മെന്റ് ഇക്കണോമിക്‌സ്, എൻവയണ്മെന്റൽ സയൻസ്, ഓഷൻ & അറ്റ്‌മോസ്‌ഫെറിക് സയൻസ്, വൈൽഡ് ലൈഫ് മാനേജ്മന്റ്, റീന്യൂവബിൾ എനർജി എൻജിനിയറിംഗ്, ലൈബ്രറി & ഇൻഫർമേഷൻ സയൻസിൽ എം.എസ്‌സി/എം.ടെക് പ്രോഗ്രാമുകളുണ്ട്.

സർവകലാശാലയുടെ കീഴിലുള്ള വിവിധ കോളേജുകളിൽ നടത്തുന്ന ബി.എസ്‌സി അഗ്രിക്കൾച്ചർ, ഫോറസ്ട്രി, കോഓപ്പറേഷൻ & ബാങ്കിംഗ്, ക്ലൈമറ്റ് ചേഞ്ച് & എൻവയണ്മെന്റൽ സയൻസ്, ബി.ടെക് ബയോടെക്‌നോളജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം നീറ്റ് റാങ്ക് വിലയിരുത്തി സംസ്ഥാന പ്രവേശന പരീക്ഷ കമ്മിഷണർ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ്. എം.എസ്‌സി അഗ്രിക്കൾച്ചർ കോഴ്‌സുകൾക്കുള്ള പ്രവേശനം ഐ.സി.എ.ആർ പ്രവേശന പരീക്ഷയുടെയും, അഗ്രിബിസിനസ് മാനേജ്മെന്റ് കോഴ്‌സുകളിലേക്കുള്ള പ്രവേശനം മാനേജ്മെന്റ് അഭിരുചി പരീക്ഷയുടെയും അടിസ്ഥാനത്തിലാണ്. കാർഷിക പി എച്ച്‌.ഡി പ്രോഗ്രാമുകൾക്ക് പ്രവേശനത്തിനായി സർവകലാശാല പ്രത്യേക പരീക്ഷ നടത്തും. മേൽസൂചിപ്പിച്ച കോഴ്‌സുകൾക്ക് വേണ്ടിയുള്ള വിജ്ഞാപനം പിന്നീട് പുറത്തിറങ്ങും.

ബിരുദധാരികൾക്ക് ചേരാവുന്ന നിരവധി ബിരുദാനന്തര ഡിപ്ലോമ പ്രോഗ്രാമുകളുമുണ്ട്. അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ മാനേജ്‌മെന്റ്, ബയോഇൻഫോർമാറ്റിക്‌സ്, കോഓപ്പറേറ്റീവ് മാനേജ്‌മെന്റ്, ഫുഡ് ഇൻഡസ്ട്രി മാനേജ്മെന്റ് & ക്വാളിറ്റി കൺട്രോൾ, ഹൈടെക് ഹോർട്ടികൾച്ചർ, ഇന്റഗ്രേറ്റഡ് ഫാം മാനേജ്മെന്റ്, ന്യൂട്രീഷൻ &ഡയറ്റെറ്റിക്‌സ്, സയന്റിഫിക് വീഡ് മാനേജ്‌മെന്റ് എന്നിവ ഇവയിൽപ്പെടുന്നു.

കൂടാതെ, എസ്.എസ്.എൽ.സി പൂർത്തിയാക്കിയവർക്ക് അഗ്രികൾച്ചറൽ മെക്കനൈസേഷൻ, റീട്ടെയ്ൽ മാനേജ്മെന്റ് എന്നിവയിൽ ഡിപ്ലോമ പ്രോഗ്രാമുകളുമുണ്ട്. കാർഷിക, അനുബന്ധ വിഷയങ്ങളിൽ രാജ്യത്തിനകത്തും വിദേശത്തും യഥേഷ്ടം ഉപരിപഠന-ഗവേഷണ- ജോലി സാദ്ധ്യതകളുള്ള കോഴ്സുകളാണ് കാർഷിക സർവകലാശാലയിലുള്ളത്.

കൂടുതൽ വിവരങ്ങൾക്ക് www.kau.in.

കാ​ർ​ഷി​ക​ ​സ​ർ​വ​ക​ലാ​ശാ​ല:
എ​സ്.​എ​ഫ്.​ഐ​യ്ക്ക് ​ജ​യം

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​കാ​ർ​ഷി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വി​ദ്യാ​ർ​ത്ഥി​ ​യൂ​ണി​യ​ൻ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​അ​ഞ്ച് ​സീ​റ്റി​ലും​ ​എ​സ്.​എ​ഫ്.​ഐ​യ്ക്ക് ​വി​ജ​യം.​ ​അ​ശ്വി​ൻ​ ​കൃ​ഷ്ണ​-​ ​യൂ​ണി​യ​ൻ​ ​പ്ര​സി​ഡ​ന്റ് ​(​അ​മ്പ​ല​വ​യ​ൽ​ ​കാ​ർ​ഷി​ക​ ​കോ​ളേ​ജ്),​അ​മൃ​ത്യ​ ​രാ​ജ്‌​ ​-​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​(​പ​ട​ന​ക്കാ​ട് ​കാ​ർ​ഷി​ക​ ​കോ​ളേ​ജ് ​),​ ​ന​സ്രി​ൻ​ ​സ​ത്താ​ർ​-​ ​വൈ​സ് ​പ്ര​സി​ഡ​ന്റ്‌​ ​(​വെ​ള്ളാ​യ​ണി​ ​കാ​ർ​ഷി​ക​ ​കോ​ളേ​ജ്),​ ​ദി​യ​ ​ബി.​കെ​-​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​(​കോ​ളേ​ജ് ​ഒ​ഫ് ​കോ​-​ഓ​പ്പ​റേ​ഷ​ൻ​ ​ബാ​ങ്കിം​ഗ് ​ആ​ൻ​ഡ് ​മാ​നേ​ജ്മെ​ന്റ് ​വെ​ള്ളാ​നി​ക്ക​ര​),​ ​ന​ന്ദ​ന​ ​എ​സ്.​എ​ഫ്-​ ​സെ​ക്ര​ട്ട​റി​ ​(​റീ​ജി​യ​ണ​ൽ​ ​അ​ഗ്രി​ക​ൾ​ച്ച​റ​ൽ​ ​റി​സ​ർ​ച്ച് ​സ്റ്റേ​ഷ​ൻ,​ ​കു​മ​ര​കം​)​ ​എ​ന്നി​വ​രാ​ണ് ​വി​ജ​യി​ച്ച​ത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AGRI UNI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.