ആലപ്പുഴ : ഗവ. മുഹമ്മദൻസ് എൽ.പി സ്കുൂളിലെ ആരോഗ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക ഭക്ഷ്യ സുരക്ഷാ ദിനാചരണത്തിന്റെ ഭാഗമായി 'ആഹാരമാണ് ഔഷധം – ആരോഗ്യമാണ് സമ്പത്ത് '' എന്ന വിഷയത്തിൽ കുട്ടികൾക്കും, രക്ഷിതാക്കൾക്കുമായി സെമിനാർ സംഘടിപ്പിച്ചു. സുരക്ഷിതമായ ഭക്ഷണത്തിന് വർത്തമാനകാലത്ത് കൂട്ടായ്മ ആവശ്യമാണെന്നും മായം കലർന്ന ആഹാരം തിരിച്ചറിയാനും, നാടൻ സമീകൃത ആഹാരം പ്രാത്സാഹിപ്പിക്കനും നമുക്ക് കഴിയണമെന്നും സെമിനാർ ഉദ്ഘാടനം ചെയ്ത പ്രധമാദധ്യാപകൻ പി.ഡി.ജോഷി പറഞ്ഞു. ആരോഗ്യ ക്ലബ്ബ് കോ ഓർഡിനേറ്റർ കെ.കെ.ഉല്ലാസ് മോഡറേറ്ററായി. അദ്ധ്യാപകരായ ലെറ്റീഷ്യ അലക്സ്, മുഹമ്മദ് സ്വാലിഹ് , മാർട്ടിൻ പ്രിൻസ് എന്നിവർ സംസാരിച്ചുച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |