കൊച്ചി: ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു ഫോർട്ട് കൊച്ചി ബീച്ച് ശുചീകരിച്ച് ഈസ്റ്റേൺ. ബീച്ചിലെ പ്ലാസ്റ്റിക്കും മറ്റ് പാഴ് വസ്തുക്കളും നീക്കം ചെയ്താണ് 'നമ്മുടെ നാട് നമ്മുടെ ഭാവി' എന്ന യു.എൻ മുദ്രാവാക്യത്തിലൂന്നി പരിസ്ഥിതി ദിന സന്ദേശ പരിപാടി സംഘടിപ്പിച്ചത്.
ഭാവി തലമുറകൾക്കായി വൃത്തിയും സുസ്ഥിരവുമായ ഒരു ലോകം സൃഷ്ടിക്കാൻ ഈസ്റ്റേൺ പ്രതിജ്ഞാബദ്ധമാണ്. ഇതിന്റെ ഭാഗമായി പാരിസ്ഥിതിക ആശങ്കകൾ പരിഹരിക്കുന്ന സംരംഭങ്ങളിൽ ഈസ്റ്റേൺ സജീവമായി ഇടപെടുന്നുണ്ട്. ഫോർട്ട് കൊച്ചി ബീച്ചിന്റെ ശുചീകരണത്തിലൂടെ സമൂഹത്തിൽ സ്വാധീനം ചെലുത്തുന്നതിനുള്ള ശക്തമായ അവസരമാണ് ഈ പരിസ്ഥിതി ദിനം സമ്മാനിച്ചത്.
ഭൂമിയെ പരിപോഷിപ്പിച്ചും സമൂഹങ്ങളെ ശക്തിപ്പെടുത്തിയും സുസ്ഥിരവുമായ ഒരു ഭാവി കെട്ടിപ്പടുക്കുകയാണ് ഈസ്റ്റേൺ ലക്ഷ്യമിടുന്നതെന്ന് ഈസ്റ്റേൺ സി.ഇ.ഒ മുരളി എസ്. പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |