കുന്ദമംഗലം: പെരിങ്ങളം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് സ്ക്കൂളിൽ നിർമ്മിച്ച് കൊടുത്ത ഭിന്നശേഷി കുട്ടികളുടെ അമ്മമാർക്കുള്ള എൽ.ഇ.ഡി ബൾബ് നിർമ്മാണ യൂണിറ്റ് പി.ടി.എ റഹിം എം എൽ എ ഉദ്ഘാടനം ചെയ്തു. സ്ക്കൂളിൽ നടന്ന ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് വി.പി.ലിനീഷ് അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് കോഴിക്കോട് സൗത്ത് ജില്ലാ കോർഡിനേറ്റർ എം. കെ ഫൈസൽ മുഖ്യാതിഥിയായിരുന്നു. പി.റഷീദ്, എൻ.എസ്.എസ് കുന്ദമംഗലം ക്ലസ്റ്റർ കോർഡിനേറ്റർ പി.കെ.സുധാകരൻ, പ്രധാനദ്ധ്യാപകൻ എ.എം.കൃഷ്ണൻ, അമ്പിളി എസ് വാര്യർ, എം.പി.ശ്രീവിദ്യ,വി. ഷബീർ എന്നിവർ പ്രസംഗിച്ചു. പ്രൻസിപ്പൽ ഇ.എസ്.സിന്ധു സ്വാഗതവും പ്രോഗ്രാം ഓഫിസർ രതീഷ് ആർ നായർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |