SignIn
Kerala Kaumudi Online
Tuesday, 08 October 2024 9.09 PM IST

6899 രൂപ മുതൽ സ്‌മാർട്ട് ഫോൺ, 10,000 രൂപയുടെ  പർച്ചേസിന് 1,000 രൂപ ക്യാഷ് ബാക്ക്; വാങ്ങാൻ ഇതുതന്നെ പറ്റിയ സമയം

Increase Font Size Decrease Font Size Print Page
phone

കോഴിക്കോട്: മൺസൂൺ കാലത്ത് സ്മാർട്ട് ഫോണുകൾ, ലാപ്‌ടോപ്പുകൾ, ടാബ്‌ലറ്റുകൾ , ഡിജിറ്റൽ അക്‌സസറീസ് എന്നിവ വമ്പൻ വിലക്കുറവിലും ആകർഷകമായ ഓഫറിലും വാങ്ങാൻ അവസരമൊരുക്കി മൈജി ലാഭമഴ സെയിൽ ആരംഭിച്ചു.

സ്മാർട്ട് ഫോൺ, ടാബ്‌ലറ്റ് എന്നിവ വാങ്ങുമ്പോൾ ഓരോ 10,000 രൂപയുടെ പർച്ചേസിനും 1,000 രൂപ ക്യാഷ് ബാക്കാണ് ലാഭ മഴ സെയിലിന്റെ പ്രധാന ആകർഷണം. സ്മാർട്ട് ഫോണുകളുടെ വില വെറും 6,899 രൂപ മുതൽ തുടങ്ങുമ്പോൾ ഫീച്ചർ ഫോണുകൾ 699 രൂപ മുതൽ ഉപഭോക്താക്കൾക്ക് ലഭ്യമാകും. ഐഫോണുകൾക്ക് മറ്റെവിടെയും ഇല്ലാത്ത കുറഞ്ഞ വിലയിലും മറ്റ് ബ്രാൻഡുകൾ മൈജിയുടെ പ്രത്യേക വിലയിലും ഏറ്റവും കുറഞ്ഞ ഇ.എം.ഐ യിലും വാങ്ങാൻ കഴിയും.

എല്ലാ വാഷിംഗ് മെഷീൻ ബ്രാൻഡുകളും സ്‌പെഷ്യൽ പ്രൈസിൽ ലഭിക്കും. സെമി ഓട്ടോമാറ്റിക്ക്, ടോപ്പ് ലോഡ് വാഷിംഗ് മെഷീനുകൾക്ക് ഏറ്റവും കുറഞ്ഞ വിലയും എല്ലാ ഡിഷ് വാഷർ മോഡലുകൾക്കുമൊപ്പം 3000 രൂപ ക്യാഷ്ബാക്ക്, ഡബിൾ ഡോർ സിംഗിൾ ഡോർ റെഫ്രിജറേറ്ററുകൾ കുറഞ്ഞ വിലയിലും ലഭ്യമാണ്.

എല്ലാ മോഡൽ ലാപ്‌ടോപ്പുകൾക്കുമൊപ്പം 4,999 രൂപയുടെ സ്മാർട്ട് വാച്ച്, 1000 രൂപ ക്യാഷ്ബാക്ക് എന്നിവ ലഭിക്കും. മൈജിയുടെ ആനുകൂല്യ ലാഭമഴ നാളെ വരെയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: FINANCE, MYG
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.