SignIn
Kerala Kaumudi Online
Friday, 28 June 2024 1.07 AM IST

നാളെ ഈ നാളുകാർക്ക് പുതിയ ബന്ധങ്ങൾ ഉണ്ടാകും; ജീവിതത്തില്‍ പലവിധത്തിലും ഉള്ള പുരോഗതി

astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com

2024 ജൂൺ 9 - 1199 ഇടവം 27 ഞായറാഴ്ച .(രാവിലെ 8 മണി 8 മിനിറ്റ് 20 സെക്കന്റ് വരെ പുണർതം നക്ഷത്രം ശേഷം പൂയം നക്ഷത്രം )

അശ്വതി: കടമകള്‍ നിറവേറ്റുന്നതിന് കഠിനമായ പരിശ്രമം വേണ്ടിവരും, കര്‍മ്മ മേഖലയില്‍ അനിശ്ചിതത്വം, സുഹൃത്തുക്കളുമായി അകലാതിരിക്കാന്‍ ശ്രദ്ധിക്കണം. നേട്ടങ്ങൾക്കായി നിങ്ങളെ സമീപിക്കുന്നവരെ അവഗണിക്കുക.

ഭരണി: കുടുംബാംഗങ്ങളുമായി രമ്യതയില്‍ വേണം ഇടപെടാന്‍, യാത്ര കൊണ്ട് ഗുണം ലഭിക്കില്ല, മടിയും അലസതയും ഉണ്ടാകും. പണ നഷ്ടവും കട ബാദ്ധ്യതയും ഉണ്ടാവാൻ സാദ്ധ്യത. ഔദ്യോഗിക തിരക്കുകൾ മനോനിലയെ ബാധിക്കുകയും ക്ഷിപ്ര കോപിയാക്കുകയും ചെയ്യും.

കാര്‍ത്തിക: ചർമ്മ സംബന്ധമായ ചില പ്രശ്നങ്ങൾ അലട്ടിയേക്കാം. വളരെയധികം ആലോചിച്ചു നോക്കി മാത്രം സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക, ധനപരമായി ദുരിതം, പലവിധത്തിലു ഉള്ള വിഷമതകൾ.

രോഹിണി: മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് വലിയ വെല്ലുവിളികൾ നേരിടേണ്ടി വരും.
ശത്രുക്കള്‍ കൂടുതല്‍ ശക്തരാകും, ദൂരയാത്രാക്ലേശം, സുഖവും ദുഃഖവും മാറി വരും, ആരോഗ്യം സംരക്ഷിക്കണം.

മകയിരം: അന്യദേശവാസം ഗുണകരം ആയിരിക്കില്ല. അമിതമായ ആത്മവിശ്വാസം ദോഷം ചെയ്യും. ശാരീരിക പ്രശ്നങ്ങൾ ഉടലെടുക്കും. ഉടൻ ചികിത്സ തേടിയില്ലെങ്കിൽ പ്രശ്നം ഗുരുതരമാകാം.

തിരുവാതിര: മോശം അനുഭവങ്ങൾ കൊണ്ടുവരും. സ്വഹിതത്തിന് വിപരീതമായി കുടുംബാംഗങ്ങള്‍ പെരുമാറും, അത്യാവശ്യ സമയത്ത് പണത്തിന് ബുദ്ധിമുട്ടുണ്ടാകും, എല്ലാ കാര്യങ്ങളും മറ്റുള്ളവരും ആയി പങ്കിടുന്ന സ്വഭാവം ഉപേക്ഷിക്കുക.

പുണര്‍തം: കഠിനാധ്വാനം ചെയ്യുന്നവർക്ക് തീർച്ചയായും അതിന്റെ ഫലം ലഭിക്കും. ശത്രുക്കളെ പരാജയപ്പെടുത്തും, ദാമ്പത്യത്തില്‍ സംതൃപ്തിയും സമാധാനവും ഉണ്ടാകും, വിദേശത്ത്നിന്നും നല്ല വാര്‍ത്തകള്‍ ശ്രവിക്കും.

പൂയം: പങ്കാളിയാൽ നേട്ടങ്ങൾ ഉണ്ടാകും, സഹോദര സ്നേഹം ലഭിക്കും, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം, തൊഴിലിൽ മേന്മയും സാമ്പത്തിക പുരോഗതിയും, മിത്രങ്ങളുടെ സഹായം ലഭിക്കും.

ആയില്യം: എല്ലാ കാര്യങ്ങളിലും തടസം ഉണ്ടാകുമെങ്കിലും പിന്നീട് എല്ലാം ഭംഗിയായി നടക്കും. രോഗശാന്തി, പുരസ്കാരങ്ങൾ ലഭിക്കും, ധനാഭിവൃദ്ധിയുടെ സമയം ,ബന്ധുക്കള്‍ അനുകൂലരാകും, വിദേശാനുകൂല്യം.

മകം: കുടുംബത്തിന്റെ പിന്തുണ എല്ലാ മേഖലയിലുമുണ്ടാകുന്നത് പല കാര്യങ്ങൾക്കും ആശ്വാസം തോന്നും. പ്രണയത്തിന് അനുകൂലമായ സാഹചര്യങ്ങള്‍ ഉണ്ടാകും, ഭാര്യാഗുണം, സ്ത്രീകള്‍ മുഖേന സന്തോഷം കിട്ടും, കലാമത്സരങ്ങളില്‍ വിജയം.

പൂരം: ആശയങ്ങൾ മറ്റുള്ളവർക്ക് ബോദ്ധ്യമാകും വിധം അവതരിപ്പിക്കാനും അംഗീകാരം നേടാനും കഴിയും. തൊഴിലിലും കലാരംഗത്തും പുതിയ അവസരങ്ങള്‍, യാത്രാഗുണം, പഠന കാര്യങ്ങളില്‍ ജയം.

ഉത്രം: ജീവിതത്തില്‍ പലവിധത്തിലും ഉള്ള പുരോഗതി, എല്ലാ രംഗങ്ങളില്‍ നിന്നും സ്വന്തം പ്രവൃത്തികള്‍ വിജയത്തിലെത്തും. പുതിയ ജോലിക്കായി ശ്രമിക്കുന്നവർക്ക് അനുകൂല തീരുമാനങ്ങളുണ്ടാകാൻ സാദ്ധ്യതയുണ്ട്.

അത്തം: ബിസിനസ് ചെയ്യുന്നവർക്ക് വലിയ ലാഭം പ്രതീക്ഷിക്കാം. എതിരാളികളെ പരാജയപെടുത്തും, മറ്റുള്ളവരെ സഹായിക്കാന്‍ ഉള്ള മനസുണ്ടാകും, കിട്ടില്ല എന്ന് കരുതിയ ധനം തിരിക ലഭിക്കും.

ചിത്തിര: തൊഴില്‍പരമായി ഉയര്‍ച്ച, പ്രതിയോഗികള്‍ പിന്തിരിയും, പുതിയ ബന്ധങ്ങള്‍ ഉണ്ടാകും, നൂതന അറിവുകള്‍ സമ്പാദിക്കും. ഏത് കാര്യങ്ങൾക്കും മാതാപിതാക്കളുടെ അഭിപ്രായം തേടുന്നത് നല്ല ഫലം തരും.

ചോതി: മുൻകൈയെടുത്തു പ്രശ്നങ്ങൾക്ക് പരിഹാരം കാണുക. പ്രണയം സംബന്ധിച്ച് പ്രയാസങ്ങൾ, ജനപ്രീതിയും അംഗീകാരവും കുറയും, ശാരീരികമായി അസ്വസ്ഥതകള്‍, സമയത്ത് ആഹാരം കഴിക്കാന്‍ സാധിക്കാത്ത രീതിയില്‍ പ്രശ്നങ്ങള്‍.

വിശാഖം: ആരോഗ്യ കാര്യങ്ങളിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകും. നിര്‍മ്മാണ പ്രവര്‍ത്തികളിൽ തടസങ്ങള്‍, വ്യക്തിജീവിതത്തില്‍ സ്ത്രീകള്‍ കാരണം പ്രശ്‌നങ്ങൾ, അമിതമായ ശുഭാപ്തി വിശ്വാസം എല്ലാ കാര്യങ്ങളിലും വച്ചു പുലര്‍ത്തരുത്.

അനിഴം: അമ്മയുടെ ആരോഗ്യ കാര്യങ്ങളിലും ശ്രദ്ധ വേണം. മോശം കൂട്ടു കെട്ടുകളില്‍ നിന്നും കഴിയുന്നതും അകന്നു നില്‍ക്കുക, ഉദ്യോഗസ്ഥര്‍ക്ക് ജോലിക്കൂടുതല്‍ മൂലം പ്രയാസങ്ങള്‍, വീട് വിട്ട് നില്‍ക്കേണ്ടി വരും .

കേട്ട: ശത്രുക്കള്‍ വര്‍ദ്ധിക്കും, ദാമ്പത്യ സുഖക്കുറവ്, ജീവിത വിജയം നേടാൻ കഠിനപരിശ്രമം വേണ്ടി വരും, പണം കടം വാങ്ങിക്കേണ്ടി വരും. യാത്രകൾ നിങ്ങൾക്ക് സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കും.

മൂലം: അപകടകരമായ സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നവർ സൂക്ഷിക്കുക. പൊതു പ്രവര്‍ത്തകര്‍ക്ക് മാനഹാനിയും നിയമ നടപടികളും, കമിതാക്കൾക്ക് പ്രണയപരാജയം,
പങ്കാളി മുഖേനെ പ്രയാസങ്ങൾ.

പൂരാടം: മൂന്നാമതൊരാൾ ദമ്പതികൾക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുവാൻ ശ്രമിക്കുന്നത് തടയുക.
മേലുദ്യോഗസ്ഥരിൽ നിന്നും വിഷമകരമായ സംസാരവും പ്രവര്‍ത്തികളും നേരിടും, ദാമ്പത്യ ജീവിതം ക്ലേശകരമായിരിക്കും.

ഉത്രാടം: സാമ്പത്തിക ബുദ്ധിമുട്ടുകൾ നിരാശയ്ക്ക് വഴിവെക്കുകയും ഏകാഗ്രത നഷ്ടപ്പെടുത്തുകയും ചെയ്യും. ആരോഗ്യ പ്രശ്നങ്ങൾ രൂക്ഷമാകും, അയൽബന്ധങ്ങൾ സൂക്ഷിക്കണം, സഹോദരുമായി കലഹത്തിനു നിൽക്കരുത്, കള്ളന്മാർ കാരണം ധനനാശം.

തിരുവോണം: ബിസിനസുകാർക്ക് വ്യാപാരത്തിൽ നിന്ന് വലിയ ഗുണം ലഭിക്കും. കഠിനാധ്വാനം കൂടുതൽ നേട്ടമുണ്ടാക്കാൻ സഹായിക്കും. ജീവിതത്തില്‍ പലവിധത്തിലും ഉള്ള പുരോഗതി, കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും നിലനിർത്താൻ സാധിക്കും, അശരണരെ സഹായിക്കും.

അവിട്ടം: ജോലിസ്ഥലത്ത് ക്ഷമയോടെ തുടരുക. പ്രകോപിപ്പിക്കുന്ന പല കാര്യങ്ങളും ചുറ്റും നടക്കും അതിലൊന്നും വശംവദനാകരുത്. സ്ത്രീകള്‍ മുഖേന സന്തോഷവും സമാധാനവും ലഭിക്കും, ഒരു വശ്യശക്തി നിഴലിച്ചു നില്‍ക്കും.

ചതയം: കുടുംബത്തോടും സുഹൃത്തുക്കളോടുമുള്ള ഉത്തരവാദിത്തം കാണിക്കാൻ സാഹചര്യങ്ങളുണ്ടാകും. സാമ്പത്തിക സഹായം ലഭിക്കും, മറ്റുള്ളവരെ സഹായിക്കാന്‍ താല്‍പര്യം കാണിക്കും, യാത്രാഗുണം കാണുന്നുണ്ട്.

പൂരുരുട്ടാതി: വിദ്യാർത്ഥികൾക്ക് ഏകാഗ്രത വർദ്ധിക്കും. പഠന കാര്യങ്ങൾ ഏത് പ്രതിസന്ധി ഘട്ടത്തെയും മറികടന്നു മുന്നേറും. ഉദ്യോഗസ്ഥരില്‍ നിന്നും ആത്മാര്‍ഥമായ സഹകരണം പ്രതീക്ഷിക്കാം. കുടുംബ സുഖം, ബിസിനസില്‍ നേട്ടം, വിദ്യാഗുണം.

ഉത്തൃട്ടാതി: സമൂഹത്തിൽ കുടുംബത്തിന്റെ പ്രതിച്ഛായ ഉയർത്തുന്ന തരത്തിലുള്ള കാര്യങ്ങൾ സംഭവിക്കും. എല്ലാവരും പ്രീതികരമായ രീതിയില്‍ പെരുമാറും, ഉപരിപഠനത്തിന് അനുകൂലമായ സമയം, ശാരീരികമായി ഉണ്ടായിരുന്ന വിഷമതകൾ ശമിക്കും.

രേവതി: പ്രയത്നത്തിനു തക്കവണ്ണം അംഗീകാരം ലഭിക്കും, ഉല്ലാസകരമായ അനുഭവങ്ങള്‍, എതിര്‍പ്പുകളെ അതിജീവിക്കാന്‍ സാധിക്കും, ദൈവീക ചിന്ത ഉടലെടുക്കും, പ്രണയ പങ്കാളിയുടെ ചതിയിൽ പെടരുത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: YOURS TOMORROW, ASTROLOGY, PREDICTION
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.