SignIn
Kerala Kaumudi Online
Tuesday, 30 July 2024 2.36 AM IST

രണ്ടാം വിവാഹ വാർഷികത്തിൽ നയൻസും വിക്കിയും

ss

രണ്ടാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് തെന്നിന്ത്യയിലെ പ്രിയപ്പെട്ട താരദമ്പതികളായ വിഘ്‌നേഷ് ശിവനും നയൻതാരയും. ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെ നിരവധി സെലിബ്രിറ്റികളാണ് ഇരുവർക്കും ആശംസകൾ അറിയിച്ച് ചിത്രങ്ങൾ പങ്കുവച്ചത്.

മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാര്യരും നയൻതാരയ്ക്കും വിഘ്‌‌നേഷ് ശിവനും വിവാഹ വാർഷിക ആശംസകൾ നേർന്നു. ഇരുവർക്കും ഒപ്പമുള്ള ചിത്രവും മഞ്ജു പങ്കുവച്ചു. ആശംസയോടൊപ്പം 'എപ്പോഴും സന്തോഷമായിരിക്കണം" എന്നും മഞ്ജു കുറിച്ചു. ഇൻസ്‌റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ ആശംസ. മക്കളായ ഉയിരിനും ഉലഗിനും ഒപ്പം അവധിക്കാലം ആഘോഷിക്കുകയാണ് താരദമ്പതികൾ. യാത്രാചിത്രങ്ങൾ ഇരുവരും ആരാധകരുമായി പങ്കുവയ്ക്കുന്നുണ്ട്. വിവാഹ വാർഷികം ആശംസിക്കാനായി ഇരുവരും പങ്കുവച്ച ചിത്രങ്ങളും വീഡിയോകളും ആരാധകർക്കിടയിൽ ശ്രദ്ധ നേടിയിരുന്നു. ഏഴുവർഷത്തെ പ്രണയത്തിനു ശേഷം 2022 ജൂൺ 9നായിരുന്നു നയൻതാരയുടെ കഴുത്തിൽ വിഘ്‌നേഷ് ശിവൻ താലിചാർത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.