SignIn
Kerala Kaumudi Online
Tuesday, 30 July 2024 2.41 AM IST

ചെറുകിട വ്യവസായ മേഖലയ്ക്ക് എസ്.ബി.ഐ ഡിജിറ്റൽ വായ്പ

sbi

കൊച്ചി: ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായുള്ള (എം.എസ്.എം.ഇ) വായ്പാ മേഖലയിൽ എസ്.ബി.ഐ പുതിയ ഡിജിറ്റൽ ബിസിനസ് വായ്പ പദ്ധതി അവതരിപ്പിച്ചു. അടുത്ത അഞ്ചു വർഷങ്ങളിൽ ബാങ്കിന്റെ വളർച്ചയിലും ലാഭക്ഷമതയിലും എം.എസ്.എം.ഇ വായ്പകൾ പ്രധാന പങ്കു വഹിക്കുമെന്നാണ് വിലയിരുത്തുന്നത്. 45 മിനിറ്റിനുള്ളിൽ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ഡിജിറ്റൽ വായ്പകൾ ഇതിലൂടെ ലഭ്യമാക്കും.
ആദായ നികുതി റിട്ടേൺ, ജിഎസ്ടി റിട്ടേൺ, ബാങ്ക് സ്റ്റേറ്റ്‌മെന്റ് തുടങ്ങിയ ആധികാരിക സ്രോതസുകളിൽ നിന്നുള്ള ഡാറ്റ പ്രയോജനപ്പെടുത്തിയും അത്യാധുനീക സാങ്കേതികവിദ്യ ഉപയോഗിച്ചുമാണ് ഈ വായ്പകൾ അവതരിപ്പിക്കുന്നത്.
എസ്എംഇ ഡിജിറ്റൽ വായ്പകളുമായി ഈ രംഗത്ത് പുതിയ മാറ്റത്തിന് തുടക്കം കുറിക്കുകയാണെന്ന് എസ്.ബി.ഐ ചെയർമാൻ ദിനേഷ് ഖാരെ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.