SignIn
Kerala Kaumudi Online
Saturday, 17 August 2024 8.08 AM IST

കരുനാഗപ്പള്ളി നാടകശാലയിൽ സമ്മാനദാനവും മാഗസിൻ പ്രകാശനവും

nn
കരുനാഗപ്പള്ളി നാടകശാല മാഗസിന്റെ 45-ാം ലക്കം എൽ.കെ.ശ്രീദേവിക്ക് നൽകി കെ.സി.രാജൻ പ്രകാശനം ചെയ്യുന്നു

തൊടിയൂർ: കരുനാഗപ്പള്ളി നാടകശാല സംഘടിപ്പിച്ച അഖില കേരള ചലച്ചിത്ര ഗാനമത്സരത്തിൽ മിത്രാവിന്ദ്യ ഒന്നാം സ്ഥാനവും തീർത്ഥ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. നാടകശാലയിൽ നടന്ന ചടങ്ങിൽ ഇരുവർക്കും ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും സമ്മാനിച്ചു. അഡ്വ.സുരേഷ് കുമാർ കുറത്തികാട് അദ്ധ്യക്ഷനായി. നാടകശാലാ ഡയറക്ടർ കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി സ്വാഗതം പറഞ്ഞു.
45-ാമത് ലക്കം നാടകശാല മാഗസിൻ എൽ.കെ. ശ്രീദേവിക്ക് നൽകി കെ.സി.രാജൻ പ്രകാശനം ചെയ്തു.നേരത്തേ നടന്ന കവിയരങ്ങ് അപ്സര ശശികുമാർ ഉദ്ഘാടനം ചെയ്തു.ഡി.മുരളീധരൻ അദ്ധ്യക്ഷനായി. പ്രമുഖ കവികൾ പങ്കെടുത്തു.നാടകശാല നടത്തി വരുന്ന പ്രതിമാസ ഭക്ഷ്യക്കിറ്റ് വിതരണം തോപ്പിൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. റോയി കപ്പത്തൂർ, അബ്ബാ മോഹൻ,പോണാൻ നന്ദകുമാർ, സീനരവി, ഡോ.നീമാ പത്മാകരൻ, നിതിൻഭാവന, സിന്ധു സുരേന്ദ്രൻ, ഷാനവാസ് കമ്പിക്കീഴിൽ എന്നിവർ സംസാരിച്ചു. രത്നമ്മ ബ്രാഹ്മമുഹൂർത്തം നന്ദി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.