SignIn
Kerala Kaumudi Online
Tuesday, 15 October 2024 12.00 PM IST

48 ലിറ്റർ വിദേശ മദ്യവുമായി രണ്ട് പേർ അറസ്റ്റിൽ

Increase Font Size Decrease Font Size Print Page

മണ്ണാർക്കാട്: വാഹനപരിശോധനയ്ക്കിടെ ബൈക്കിൽ കടത്തുകയായിരുന്ന 48 ലിറ്റർ ഇന്ത്യൻനിർമ്മിത വിദേശമദ്യം എക്‌സൈസ് പിടികൂടി. രണ്ട് പേരെ അറസ്റ്റ് ചെയ്തു. കള്ളമല താവളം മുല്ലത്തൊടി വീട്ടിൽ അബ്ദുൾ സലാം (38), മണലടി കൊടിയിൽ വീട്ടിൽ ഷബീർ (41) എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ സലാം സംഭവസ്ഥലത്ത് വെച്ചും ഷബീർ മണ്ണാർക്കാട് നിന്നുമാണ് പിടിയിലായത്.
തിങ്കളാഴ്ച രാത്രി 10 മണിയോടെ ആനമൂളി വനംചെക്‌പോസ്റ്റിന് സമീപം നടത്തിയ വാഹനപരിശോധനയിലാണ് മദ്യക്കടത്ത് പിടികൂടിയത്. പരിശോധന കണ്ട് നിർത്താതെ പോയ ബൈക്കിനെ സാഹസികമായി പിന്തുടർന്ന് പിടികൂടുകയായിരുന്നു. രണ്ട് വലിയ ഷോൾഡർ ബാഗിലാണ് മദ്യം സൂക്ഷിച്ചിരുന്നത്. മണ്ണാർക്കാട്, കാഞ്ഞിരം ബീവറേജിൽ നിന്നും പലസമയങ്ങളിലായി വാങ്ങി സൂക്ഷിക്കുന്ന മദ്യം രാത്രികാലങ്ങളിലാണ് അട്ടപ്പാടിയിലേക്ക് കടത്തിയിരുന്നതെന്ന് എക്‌സൈസ് അറിയിച്ചു. അട്ടപ്പാടിയിൽ മൂന്നിരിട്ടി വിലയ്ക്കാണ് മദ്യം വിൽപ്പന നടത്തിയിരുന്നത്. ഇൻസ്‌പെക്ടർ വി.എ.വിനോജ്, പ്രിവന്റീവ് ഓഫീസർ എ.ഹംസ, മോഹനൻ, സിവിൽ എക്‌സൈസ് ഓഫിസർ ശ്രീജേഷ്, എക്‌സൈസ് ഡ്രൈവർ അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് മദ്യക്കടത്ത് പിടികൂടിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY, CRIME
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.