വെഞ്ഞാറമൂട്: ഒരു വർഷത്തോളമായി കാസർഗോഡ് ജില്ലയിൽ ബഡിയടുക്കയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പോക്സോ കേസ് പ്രതി അറസ്റ്റിൽ.കാസർഗോഡ് ജില്ലയിലെ ബഡിയടുക്കയിൽ ശാരദയിൽ വിഷ്ണുവാണ് (21) സ്പെഷ്യൽ ടീമിന്റെ പിടിയിലായത്.വെഞ്ഞാറമൂട് സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെടുകയും നഗ്നതാ ദൃശ്യം കൈമാറി പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു.സംഭവത്തിന് ശേഷം ഒളിവിൽ കഴിയുകയായിരുന്നു. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ രാജേഷിന്റെ നേതൃത്ത്വത്തിലുള്ള സ്പെഷ്യൽ ടീം സബ് ഇൻസ്പെക്ടർ ജ്യോതിഷ് ചിറവൂർ സി.പി.ഒമാരായ ശ്രീജിത്ത്, മിഥുൻ,സൂരജ് എന്നിവർ ചേർന്നാണ് കാസർഗോഡ് വച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |