തിരുവനന്തപുരം:സബ്ജക്ട് കമ്മിറ്റിക്ക് വിടാതെ പാസാക്കിയ തദ്ദേശഭേദഗതി ബിൽ അംഗീകരിക്കരുതെന്ന് യു.ഡി.എഫ് ഗവർണർക്ക് കത്ത് നൽകി. തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനവുമായി ബന്ധപ്പെട്ടതാണ് കേരള പഞ്ചായത്ത് രാജ്, മുൻസിപ്പാലിറ്റി ഭേദഗതി ബിൽ. യു.ഡി.എഫിന് വേണ്ടി കോൺഗ്രസ് പാർലമെന്ററി പാർട്ടി സെക്രട്ടറി എ.പി അനിൽകുമാറാണ് കത്ത് നൽകിയത്.
സുപ്രധാന നിയമനിർമ്മാണത്തിൽ തങ്ങളുടെ നിർദ്ദേശങ്ങൾ അവതരിപ്പിക്കാനുള്ള അവസരമാണ് പ്രതിപക്ഷ അംഗങ്ങൾക്ക് നഷ്ടമായത്. ഇത് സ്വാഭാവിക നീതിയുടെ നിഷേധമാണ്. ഇതിൽ പ്രതിപക്ഷ നേതാവ് സ്പീക്കറെ രേഖാമൂലം പ്രതിഷേധം അറിയിച്ചിരുന്നതായും കത്തിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |