ന്യൂയോർക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ (ഐ.എസ്.എസ് ) ബോയിംഗിന്റെ ' സ്റ്റാർലൈനർ ' പേടകത്തിന്റെ മടക്കയാത്ര വൈകുമെന്ന് നാസ. നാളെയാണ് സ്റ്റാർലൈനർ ഐ.എസ്.എസിൽ നിന്ന് മടങ്ങേണ്ടിയിരുന്നത്. എന്നാൽ, ഈ മാസം 18നേ പേടകം ഭൂമിയിലേക്ക് തിരിക്കുകയുള്ളൂ എന്ന് നാസയും ബോയിംഗും വ്യക്തമാക്കി. സഞ്ചാരികളുമായുള്ള പേടകത്തിന്റെ മടക്കയാത്രയിൽ നേരിട്ടേക്കാവുന്ന പ്രശ്നങ്ങൾ പരിശോധിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
ഈമാസം 5നാണ് ഇന്ത്യൻ വംശജ സുനിത വില്യംസ്, അമേരിക്കൻ സഞ്ചാരി ബച്ച് വിൽമോർ എന്നിവരുമായി സ്റ്റാർലൈനർ ഐ.എസ്.എസിലേക്ക് തിരിച്ചത്. ഐ.എസ്.എസിൽ എത്തുന്നതിന് മുമ്പ് സ്റ്റാർലൈനറിൽ ഹീലിയം ചോർച്ച കണ്ടെത്തിയത് ആശങ്കയുണ്ടാക്കിയിരുന്നു. മനുഷ്യരെ വഹിച്ചുള്ള സ്റ്റാർലൈനറിന്റെ ആദ്യ ദൗത്യമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |