മലയാളത്തിന്റെ പ്രിയ താരകുടുംബം ആണ് ജയറാമിന്റെയും പാർവതിയുടെയും. മക്കളായ കാളിദാസിന്റെയും മാളവികയുടെയും വിശേഷങ്ങൾ ആരാധകർ ഏറ്റെടുക്കാറുണ്ട്. വിവാഹശേഷം ഭർത്താവ് നവനീതിനൊപ്പം യു.കെയിലേക്ക് പറന്ന മാളവികയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി ശ്രദ്ധ നേടുന്നു. ഫിൽറ്റർ കോഫി തണുപ്പിച്ച് കുടിക്കുന്ന ചിത്രമാണ് വീഡിയോയിൽ കാണാനാകുക. ''വെള്ളക്കാരന്റെ ഊരിൽ തമിഴ് കാര്യങ്ങൾ ചെയ്യുന്നതും സന്തോഷമാണ്'' എന്നാണ് ചിത്രത്തിന് മാളവിക നൽകിയ കുറിപ്പ്. തമിഴ് സംസ്കാരത്തോടെ ഏറെ താത്പര്യമുള്ള ആളാണ് മാളവിക. ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന വിവാഹത്തിന് തമിഴ് സ്റ്റൈലിൽ അണിഞ്ഞൊരുങ്ങിയാണ് മാളവിക എത്തിയത്. ചുവപ്പു നിറം പട്ടുസാരി തമിഴ് സ്റ്റൈലിൽ മടിസാർ രീതിയിൽ ഡ്രേപ്പ് ചെയ്താണ് മാളവിക ധരിച്ചത്. ജയറാമിന്റെ മടിയിലിരുന്നാണ് ഭർത്താവ് നവനീതിന് മുന്നിൽ മാളവിക താലികെട്ടിയത്. ജയറാമിന്റെ തമിഴ് പാരമ്പര്യ പ്രകാരമായിരുന്നു താലികെട്ട് നടത്തിയത്. യു.കെ യിലെ മാഞ്ചസ്റ്ററിൽ ചാർട്ടേഡ് അക്കൈണ്ടന്റായി ജോലി ചെയ്യുകയാണ് നവനീത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |