തിരുവനന്തപുരം : അപ്രിയ സത്യം അപ്രീതിക്ക് ഇടയാക്കുമെന്ന് ഭയന്ന് മൗനം പാലിക്കുന്നവർക്ക് മുന്നിൽ, ,പറയേണ്ടത് മുഖത്ത് നോക്കി പറയുന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ശീലത്തിന് നേർ സാക്ഷ്യമാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ അടപടലം തകർന്നടിഞ്ഞ ഇടതുപക്ഷത്തിന് അദ്ദേഹം നൽകിയ ഒടുവിലത്തെ മുന്നറിയിപ്പ്.
വിശേഷിച്ച്,ചെങ്കോട്ടകളാകെ കട പുഴക്കിയ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ അവരെ ഇരുത്തി ചിന്തിപ്പിക്കുന്നതും,ആപൽ ഘട്ടത്തിലെ 'ജീവൻ രക്ഷാ മാർഗ്ഗവും". സംസ്ഥാനത്ത് ഇടതുപക്ഷത്തിന്റെ ആണിക്കല്ലായ പിന്നാക്ക-പട്ടിക വിഭാഗങ്ങളോട് മുന്നണി പുലർത്തുന്ന അവഗണയ്ക്ക്
എതിരായ അതിശക്തമായ പ്രതികരണമാണ് 'നമ്മൾ വേലി കെട്ടാൻ മാത്രം വിധിക്കക്കപ്പെട്ടവർ' എന്ന തലക്കെട്ടിൽ വെളാളാപ്പള്ളിയുടേതായി ഇന്നലെ കേരള കൗമുദിയിൽ പ്രസിദ്ധീകരിച്ച ലേഖനം. അടിസ്ഥാന ജന വിഭാഗത്തിന്റെ അവകാശങ്ങൾ അവഗണിച്ച് ഇനിയും അവരെ ചവിട്ടി മെതിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടികളും മുന്നിൽ നിന്നാലുള്ള ഗുരുതരമായി ഭവിഷ്യത്ത് ഓർമ്മപ്പെടുത്തുന്ന ലേഖനം ഇന്നലെ ചാനൽ ചർച്ചകളിലും,സാമൂഹ്യ മാദ്ധ്യമങ്ങളിലും നിറഞ്ഞു നിന്നതും അതിന്റെ ഉദ്ദേശ്യ ശുദ്ധിയുടെ വിളംബരമായി.തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയെക്കുറിച്ചുള്ള
താത്വിക അവലോകനത്തിന് ഞായറാഴ്ച മുതൽ അഞ്ച് ദിവസം ചേരുന്ന സി.പി.എം സംസ്ഥാന നേതൃ യോഗത്തിന് തിരുത്തലിന് പ്രേരകവും.
യു.ഡി.എഫ് നേതൃത്വം കാലങ്ങളായി പിന്തുടരുന്ന അമിത ന്യൂനപക്ഷ പ്രീണനവും,അതിന് ഭൂരിപക്ഷം വരുന്ന പിന്നാക്ക- പട്ടിക വിഭാഗങ്ങളെ ബലിയാടാക്കുന്ന ശൈലിയും ഇടതു മുന്നണിയും പിന്തുടരുന്നത്, കൈയിലിരിക്കുന്നതതും കക്ഷത്തുള്ളതും പോകാനിടയാക്കുമെന്നാണ് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്ന് പച്ചയായി പറയാൻ വെള്ളാപ്പള്ളി കാട്ടിയ ആർജ്ജവമാണ് പൊതുവെ ്രപ്രശംസിക്കപ്പെട്ടത്.അതിൽ അന്ധമായ രാഷ്ട്രീയ തിമിരമില്ല.മാത്രമല്ല, ഈ തിരഞ്ഞെടുപ്പോടെ ഇടതുപക്ഷം ഇനി തല പൊക്കാനാകാത്ത വിധം നിലം പരിശായെന്ന് സ്വയം ആഹാളാക്കുന്നവർക്കുള്ള മറുപടിയും അതിലുണ്ട്. യു.ഡി.എഫ്-എൽ.ഡി.എഫ് എന്ന അച്ചുതണ്ടിൽ ഇതുവരെ കറങ്ങിയിരുന്ന കേരള രാഷ്ട്രീയത്തിലേക്ക് ബി.ജെ.പിയുടെ ശക്തമായ കടന്നു വരവിന് ഈ പാളിച്ചകങ വഴിയോരിക്കിയെന്ന നഗ്ന സത്യം യു.ഡി.എഫിനുമുള്ള
മുന്നയിപ്പായി കാണാം.
തിരിച്ചു വരാൻ ഇനിയും സമയം
ശവത്തിൽ കുത്തരുത് എന്ന് പറയുന്നത് പോലെ,തിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ ഇടതുപക്ഷത്തെ വീണ്ടും ചവിട്ടി
താഴ്ത്താനല്ല വെള്ളാപ്പള്ളിയുടെ ശ്രമം.പകരം,ഈ ഫലം അന്തിമ വാക്കല്ലെന്നും,തെറ്റുകൾ തിരുത്തി
പിന്നാക്ക വിഭാഗങ്ങളെ ഇനിയെങ്കിലും ഒപ്പം നിറുത്താൻ ശ്രമിച്ചാൽ വരുന്ന തദ്ദേശ,നിയമസഭാ തിരഞ്ഞെടുപ്പുകളിൽ അവരുടെ വോട്ടുകൾ ഫിക്സഡ് ഡെപ്പോസിറ്റായി കൂടെ കാണുമെന്ന ആത്മ വീര്യവും ശുഭാപ്തി വിശ്വാസവും പകരുന്ന
ഒറ്റമൂലിയാണ് അദ്ദേഹം നിർദ്ദേശിക്കുന്നത്..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |