ആലപ്പുഴ: രാമങ്കരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പാർട്ടി തീരുമാനം ലംഘിച്ച, രണ്ട് സി.പി.എം ലോക്കൽ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ള നാലു പഞ്ചായത്ത് അംഗങ്ങളെ സി.പി.എമ്മിൽ നിന്ന് സസ്പെൻഡ് ചെയ്തു.
ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.പി.അജയഘോഷ്, സൂര്യ ജിജിമോൻ, പാർട്ടി അംഗങ്ങളായ ബിൻസ് ജോസഫ്, മോൾജി രാജേഷ് എന്നിവർക്ക് എതിരെയാണ് നടപടി. ബിൻസ് ജോസഫ് പ്രസിഡന്റായും മോൾജി രാജേഷ് വൈസ് പ്രസിഡന്റായും മത്സരിക്കാനാണ് സി.പി.എം നേതൃത്വം തീരുമാനിച്ചിരുന്നത്. എന്നാൽ ഇരുവരും പിൻവാങ്ങി കോൺഗ്രസിന് പിന്തുണ നൽകുകയായിരുന്നു. അടിയന്തരമായി ചേർന്ന സി.പി.എം രാമങ്കരി ലോക്കൽ കമ്മറ്റി യോഗമാണ് ഇവരെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. കുട്ടനാട് ഏരിയാ കമ്മിറ്റി ഈ തീരുമാനം അംഗീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |