തിരുവനന്തപുരം: പ്രവാസികൾക്കുൾപ്പെടെ സുരക്ഷിത നിക്ഷേപത്തിനു കഴിയുന്ന വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളം മാറുകയാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി .രാജീവ് പറഞ്ഞു. ലോക കേരള സഭയുടെ ഭാഗമായി കേരള മാതൃക നവ വികസനം എന്ന വിഷയത്തിലെ സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫുഡ് പ്രോസസിംഗ് മേഖലയിൽ വലിയ വളർച്ചയാണ് കേരളം നേടിയത്. പാലക്കാട് മെഗാ ഫുഡ് പാർക്ക് ഇപ്പോൾ പൂർണ ശേഷിയിൽ പ്രവർത്തിക്കുന്നു. ചേർത്തല സീഫുഡ് ഫാക്ടറി, തൊടുപുഴയിലെ സ്പൈസ് പ്രോസസ്സ് യൂണിറ്റുൾപ്പെടെ പത്ത് പാർക്കുകൾ ആരംഭിക്കുകയാണ്. പ്രവാസികൾക്ക് ഏറ്റവും സാദ്ധ്യതയുള്ള മേഖലയാണിത്. രാജ്യത്തെ മെഡിക്കൽ ഡിവൈസ് വ്യവസായത്തിന്റെ 20 ശതമാനം കേരളത്തിലാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ കൃത്രിമ പല്ല് നിർമാണ കമ്പനി കേരളത്തിലാണെന്നത് വ്യവസായ സൗഹൃദത്തിന്റെ മികച്ച ഉദാഹരണമാണെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |