SignIn
Kerala Kaumudi Online
Friday, 25 October 2024 10.56 AM IST

ഉപദേശമല്ല, വിദ്യാർത്ഥികൾക്ക് വേണ്ടത് നിർദ്ദേശം: ഡോ. ജഗതിരാജ്

Increase Font Size Decrease Font Size Print Page
jagathi-

കൊല്ലം: ഉപദേശങ്ങളേക്കാൾ വിദ്യാർത്ഥികൾക്ക് ആവശ്യം നിർദ്ദേശങ്ങളാണെന്നും മറ്റുള്ളവരുടെ നിർബന്ധത്തിന് വഴങ്ങി കോഴ്‌സുകൾ തിരഞ്ഞെടുക്കാതെ അവരവരുടെ അഭിരുചിക്ക് അനുസരിച്ചുള്ള കോഴ്‌സുകൾ തിരഞ്ഞെടുക്കണമെന്നും ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. വി.പി.ജഗതിരാജ് പറഞ്ഞു.

ശ്രീനാരായണ പബ്ലിക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന കേരളത്തിലെ മികച്ച കോളേജ് അദ്ധ്യാപകനുള്ള പ്രൊഫ. ശിവപ്രസാദ് ഫൗണ്ടേഷൻ അവാർഡ് ദാനവും അനുമോദന യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശ്രീനാരായണ എഡ്യുക്കേഷണൽ സൊസൈറ്റി വൈസ് പ്രസിഡന്റ് എം.കൃഷ്ണഭദ്രൻ അദ്ധ്യക്ഷനായി. ഡോ. അനിതാശങ്കർ പ്രശസ്തി പത്രം അവതരിപ്പിച്ചു. മാവേലിക്കര ബിഷപ്പ് മൂർ കോളേജ് ഫിസിക്‌സ് വിഭാഗം മേധാവി ഡോ. ഡി.സാജനാണ് 50000 രൂപയും പ്രശസ്തി പത്രവും മെമന്റോയും അടങ്ങിയ പുരസ്കാരം സമ്മാനിച്ചത്. സിവിൽ സർവീസ് ജേതാക്കളായ എസ്.ജെ.ഊർമ്മിള, നജ്മ.എ.സലാം എന്നിവരെ മെമന്റോകൾ നൽകി അനുമോദിച്ചു. ഫൗണ്ടേഷൻ സെക്രട്ടറി പ്രൊഫ.കെ.ശശികുമാർ സ്വാഗതവും ട്രഷറർ കെ.ബാലച്രന്ദൻ നന്ദിയും പറഞ്ഞു. ശ്രീനാരായണ പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ എം.എസ്.സുബാഷ് ആശംസാ പ്രസംഗം നടത്തി.

ശ്രീനാരായണ എഡ്യുക്കേഷണൽ സൊസൈറ്റിയുടെ അധീനതയിലുള്ള വിവിധ സ്ഥാപനങ്ങളിൽ നിന്ന് യൂണിവേഴ്‌സിറ്റി പരീക്ഷകളിൽ റാങ്കും, സി.ബി.എസ്.ഇ പരീക്ഷകളിൽ ഉന്നത വിജയവും നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: OBIT, KOLLAM, GENERL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.