SignIn
Kerala Kaumudi Online
Sunday, 27 October 2024 12.55 PM IST

റോക്കിംഗ് സ്റ്റാർ യഷിനൊപ്പം നയൻതാര

Increase Font Size Decrease Font Size Print Page

yash

റോക്കിംഗ് സ്റ്റാർ യഷിനെ കേന്ദ്രകഥാപാത്രമാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്‌സിക് ഇംഗ്ണ്ടിൽ ചിത്രീകരണം ആരംഭിച്ചു. നയൻതാര ആണ് നായിക. സായ് പല്ലവിയെയായിരുന്നു ആദ്യം നായികയായി നിശ്ചയിച്ചിരുന്നത്. ശ്രുതി ഹാസൻ, കരീന കപൂർ എന്നിവർ ടോക്സിക്കിന്റെ ഭാഗമാകുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടായില്ല. ബോളിവുഡ് താരം കിയാര അദ്വാനിയാണ് യഷിന്റെ സഹോദരി വേഷത്തിൽ എത്തുന്നതെന്നാണ് റിപ്പോർട്ട്.ഹുമ ഖുറേഷിയാണ് മറ്റൊരു താരം.200 ദിവസത്തെ ചിത്രീകര ണമാണ് പ്ളാൻ ചെയ്യുന്നത്. ലണ്ടൻ ആണ് ചിത്രത്തിന്റെ മറ്റൊരു ലൊക്കേഷൻ. ടോക്സിക് - എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്‌സ് എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്. ഒന്നരവർഷത്തെ ഇടവേളയ്ക്കുശേഷം യഷ് ക്യാമറയ്ക്ക് മുൻപിലേക്ക് വീണ്ടു വരികയാണ്. യഷിന്റെ പത്തൊൻപതാമത്തെ ചിത്രമായ ടോക് സിക് പൂർണമായും ഗ്യാങ് സ്റ്റർ ഗണത്തിൽപ്പെടുന്നു. കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം അടുത്ത വർഷം ഏപ്രിൽ 10 ന് ലോകമെമ്പാടും റിലീസ് ചെയ്യും. ഗീതു തന്നെയാണ് രചന നിർവഹിക്കുന്നത്. ഞാൻ എപ്പോഴും എന്റെ ആഖ്യാന ശൈലിയിൽ പരീക്ഷണം നടത്തിയിട്ടുണ്ടെന്ന് ഗീതു മോഹൻദാസ് പറഞ്ഞു. ലയേഴ്‌സ് ഡൈസിനും മൂത്തോനും അന്താരാഷ്ട്ര തലത്തിൽ നല്ല സ്വീകാര്യത ലഭിച്ചെങ്കിലും, എന്റെ രാജ്യത്ത് സ്വന്തം പ്രേക്ഷകരെ കണ്ടെത്താൻ ഞാൻ എപ്പോഴും കൊതിച്ചിരുന്നു. ആ ചിന്തയിൽ നിന്നാണ് ഈ പദ്ധതി ഉടലെടുത്തത്. ഈ സിനിമ രണ്ട് വിപരീത ലോകങ്ങളുടെ സംയോജനമാണ്, കഥ പറയുന്നതിലെ സൗന്ദര്യശാസ്ത്രം കൂടിച്ചേർന്ന് ഞാൻ യഷിനെ കണ്ടെത്തി. ഞാൻ മനസ്സിൽ കണ്ട ഏറ്റവും മിടുക്കനായ ഒരാൾ ആണ് യഷ്, ഞങ്ങളുടെ ടീം ഈ മാന്ത്രിക യാത്ര ആരംഭിക്കുന്നതിൽ ആവേശമുണ്ട്. ടൈറ്റിൽ പ്രഖ്യാപന വേളയിൽ ഗീതു ഇങ്ങനെ വ്യക്തമാക്കിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CINEMA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.