ചിറക്കടവ്: ഗ്രാമദീപം വായനശാലയിൽ എസ്.എസ്.എൽ.സി, പ്ലസ്ടു, സി.ബി.എസ്.ഇ പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികൾക്ക് അനുമോദനവും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു. യുവജനവേദിയുടെ നേതൃത്വത്തിൽ നടത്തിയ യോഗം ജില്ലാ പഞ്ചായത്തംഗം ടി.എൻ.ഗിരീഷ്കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അനന്ദു സോമദാസ് അദ്ധ്യക്ഷനായി. കവി വിനയബോസ് വായനശാലയ്ക്കായി എഴുതി കലാമണ്ഡലം അനു സംഗീതം ചെയ്ത പ്രാർത്ഥനാ ഗാനം കവിത സുരേഷ്, സുജാത സോജൻ എന്നിവർ ആലപിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ബി.ഹരികൃഷ്ണൻ ഉപഹാരങ്ങൾ കൈമാറി. വിനയബോസ്, വാഴൂർ ബ്ലോക്ക് പഞ്ചായത്തംഗം മിനി സേതുനാഥ്, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.എൻ.സോജൻ, വായനശാല പ്രസിഡന്റ് ടി.പി.രവീന്ദ്രൻപിള്ള, യുവജനവേദി സെക്രട്ടറി പി.അശ്വിൻ, അശ്വിൻ നരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. എജ്യുവിൻ പി.എസ്.സി.കോച്ചിംഗ് സെന്റർ ഡയറക്ടർ ഒ.എം.അബ്ദുൾ കരീം കരിയർ ഗൈഡൻസ് ക്ലാസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |