പറവൂർ: ചേന്ദമംഗലം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ എം.എൽ.എ യുടെ ആസ്തിവികസന സ്കീമിൽ ഉൾപ്പടുത്തി 20 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച 68-ാം നമ്പർ അങ്കണവാടി കെട്ടിടം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാർ, ബ്ളോക്ക് പഞ്ചായത്ത് അംഗം പി.വി. മണി, ശ്രീജിത്ത്, ശ്രീദേവി സുരേഷ്, ദിവ്യ ഉണ്ണിക്കൃഷ്ണൻ, അങ്കണവാടി ടീച്ചർ ഷിജി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |