യാത്ര പ്രിയ കൂടിയായ നടി സാനിയ അയ്യപ്പന് ബീച്ച് വൈബിനോട് ഇഷ്ടം കൂടുതലാണെന്ന് ആരാധകർക്ക് അറിയാം. വർക്കല ബീച്ചിൽ അവധി ആഘോഷിക്കുന്ന ചിത്രങ്ങൾ സാനിയ ആരാധകർക്കായി സമൂഹ മാധ്യമത്തിൽ പങ്കുവച്ചു. ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ വർക്കല ബീച്ചിലെ ഒരു റിസോർട്ടിൽ സമയം ചെലവഴിക്കുന്ന ചിത്രങ്ങൾ സാനിയ പങ്കുവച്ചു. ഇന്ദ്രജിത്തിന്റെ മകൾ പ്രാർത്ഥന സാനിയയുടെ പോസ്റ്റിന് താഴെ ബ്യൂട്ടിഫുൾ എന്ന് കമന്റ് നൽകി. അടുത്തിടെ സാനിയ ഫിലിപ്പീൻസിൽ വിദേശ സുഹൃത്തുക്കൾക്കൊപ്പം അവധി ആഘോഷിച്ചിരുന്നു. ഗേൾ ഹുഡ് എന്നാണ് അന്നത്തെ ചിത്രങ്ങൾക്ക് സാനിയ നൽകിയ കുറിപ്പ്. ബിക്കിനി വേഷത്തിൽ അതീവ ഗ്ളാമറസായാണ് സാനിയ പ്രത്യക്ഷപ്പെട്ടത്.
സിനിമയിൽനിന്ന് മൂന്നുവർഷത്തെ ഇടവേളയെടുത്ത് വിദേശത്ത് ഉപരി പഠനത്തിന് പോകാൻ സാനിയ കഴിഞ്ഞവർഷം തീരുമാനിക്കുകയും പിന്നീട് അത് ഉപേക്ഷിച്ചതായി സമൂഹ മാധ്യമത്തിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. ബാലതാരമായി സിനിമയിലേക്ക് വന്ന സാനിയ ഇരഗുപട്രു എന്ന ചിത്രത്തിലൂടെ തമിഴിലും നായികയായി എത്തി. മോഹൻലാൽ, പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ സാനിയ അഭിനയിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |