സോൾ: കെ - പോപ്പ് ( കൊറിയൻ പോപ്പ് ) താരത്തെ പോലെ പരിശീലനം സ്വപ്നം കാണുന്ന വിദേശ പൗരന്മാർക്കായി പുതിയ വിസ അവതരിപ്പിക്കാനൊരുങ്ങി ദക്ഷിണ കൊറിയ. കൂടുതൽ സഞ്ചാരികളെ രാജ്യത്തേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം. ' കെ - കൾച്ചർ ട്രെയിനിംഗ് വിസ ' എന്ന് പേരിട്ടിരിക്കുന്ന വിസയിലെത്തുന്ന വിദേശികൾക്ക് കെ - പോപ്പ് സംഗീതം, ഡാൻസ്, കോറിയോഗ്രാഫി, മോഡലിംഗ് എന്നിവയിൽ പരിശീലനം നേടാമെന്ന് ധനകാര്യ മന്ത്രാലയം പറയുന്നു. പരീക്ഷണാടിസ്ഥാനത്തിൽ വിസ ഉടൻ പ്രാബല്യത്തിൽ വരും. വിസ അപേക്ഷിക്കുന്നവർക്ക് ടാലന്റ് ഏജൻസികളുടെ ഓഡീഷനോ ഓഫറുകളോ ആവശ്യമില്ല. ബി.ടി.എസ്, ബ്ലാക്ക് പിങ്ക് തുടങ്ങിയ പോപ്പ് ബാൻഡുകൾ ലോകശ്രദ്ധ നേടിയതോടെയാണ് കെ - പോപ്പിനും കൊറിയൻ സംസ്കാരത്തിനും ആരാധകരേറിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |