SignIn
Kerala Kaumudi Online
Tuesday, 02 July 2024 1.40 PM IST

സുഷിയിൽ പിറന്ന സെലിബ്രിറ്റികൾ

pic

ലണ്ടൻ : ജാപ്പനീസ് വിഭവമായ സുഷിയ്ക്ക് ലോകമെമ്പാടും ആരാധകർ ഏറെയാണ്. പല തരത്തിലും രുചിയിലുമുള്ള സുഷി വകഭേദങ്ങൾ ലഭ്യമാണ്. എന്നാൽ സുഷി കഴിക്കാൻ മാത്രമല്ല, മനോഹരമായ ശില്പങ്ങൾ നിർമ്മിക്കാനും ഉപയോഗിക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് ബ്രിട്ടീഷ് ഫുഡ് ആർട്ടിസ്റ്റായ മിഷേൽ വിബോവോ. ഗായകരായ എഡ് ഷീറൻ, എൽറ്റൺ ജോൺ, നടൻ ബെനഡിക്ട് കംബർബാച്ച്, ഇംഗ്ലീഷ് ഫുട്ബോൾ താരം ഹാരി കെയ്ൻ തുടങ്ങിയവരുടെ രൂപങ്ങളാണ് മിഷേൽ സുഷി കൊണ്ട് നിർമ്മിച്ചത്. ചോറ്, സാൽമൺ, പിക്കിൾഡ് ജിഞ്ചർ തുടങ്ങിയ സുഷി ചേരുവകൾ ഉപയോഗിച്ചാണ് നിർമ്മാണം.

ചൊവ്വാഴ്ച അന്താരാഷ്ട്ര സുഷി ദിനത്തോടനുബന്ധിച്ച് ലണ്ടനിലെ കാസിലിഡ് ആർട്ട് ഗാലറിയിൽ ഇവയുടെ പ്രദർശനം നടത്തിയിരുന്നു. 120 മണിക്കൂർ ചെലവഴിച്ചാണ് 45കാരിയായ മിഷേൽ ഈ രൂപങ്ങൾ നിർമ്മിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.