തിരുവനന്തപുരം: കാലവർഷക്കാറ്റിന്റെ ശക്തിയിലും തെലുങ്കാനയ്ക്ക് മുകളിലുള്ള ചക്രവാതച്ചുഴിയുടെ സ്വാധീനത്തിലും സംസ്ഥാനത്ത് ഇന്നുമുതൽ ശക്തമായ മഴയ്ക്ക് സാദ്ധ്യത. ഞായറാഴ്ച വരെ ഇതേ രീതി തുടരുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. മദ്ധ്യ, തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയാവും പെയ്യുക. വടക്കൻ ജില്ലകളിൽ കൂമ്പാര മേഘങ്ങൾ കൂടി മഴ പെയ്താൽ അത് മേഘവിസ്പോടനത്തിനു വരെ കാരണമായേക്കാം. മലവെള്ളപ്പാച്ചിൽ,മണ്ണിടിച്ചിൽ സാദ്ധ്യങ്ങളും മലയോര മേഖലകളിൽ സംഭവിച്ചേക്കാം. ജനങ്ങൾ ജാഗ്രത പാലിക്കണം. കേരള,തമിഴ്നാട് തീരങ്ങളിൽ രണ്ടു ദിവസത്തേക്ക് കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് രൂക്ഷമായ കടലാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്ര പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തീരദേശവാസികൾ ജാഗ്രത പാലിക്കണം. മത്സ്യബന്ധനം പാടില്ല.
ഓറഞ്ച് അലർട്ട് ഇന്ന്
മലപ്പുറം, കോഴിക്കോട്, കണ്ണൂർ
യെല്ലോ അലർട്ട് ഇന്ന്
ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, വയനാട്, കാസർകോട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |