കോഴിക്കോട്: എ.സി ഷൺമുഖദാസ് പഠനകേന്ദ്രം ഏർപ്പെടുത്തിയ മാതൃകാ പൊതുപ്രവർത്തകനുള്ള 2023ലെ പുരസ്കാരം സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്. പി.സുധാകരൻ,പി.ചാത്തുക്കുട്ടി,ഇ.ബേബി വാസൻ എന്നിവരടങ്ങിയ കമ്മിറ്റിയാണ് ബിനോയ്യുടെ പേര് നിർദ്ദേശിച്ചത്. സി.കെ ഗോവിന്ദൻ നായരുടെ 61ാം ചരമവാർഷികദിനവും എ.സി.ഷൺമുഖദാസിന്റെ 11ാം ചരമ വാർഷികദിനവുമായ 27ന് വൈകിട്ട് മൂന്നിന് കോഴിക്കോട് ടൗൺഹാളിൽ നടക്കുന്ന സി.കെ.ജി-എ.സി. ഷൺമുഖദാസ് അനുസ്മരണ സമ്മേളനത്തിൽ എൻ.സി.പി(എസ്) സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ പുരസ്കാരം നൽകും. ഷൺമുഖദാസ് പഠനകേന്ദ്രം ചെയർമാനും വനം മന്ത്രിയുമായ എ.കെ.ശശീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |