ടെൽ അവീവ് : ഹമാസിനെ പൂർണമായും ഇല്ലാതാക്കാൻ കഴിയില്ലെന്ന് ഇസ്രയേൽ സൈനിക വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹാഗരി. ഹമാസ് ഒരു പ്രത്യയശാസ്ത്രമാണെന്നും ഒരു പ്രത്യയശാസ്ത്രത്തെ ഇല്ലാതാക്കാൻ നമുക്ക് കഴിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ഹമാസിനെ അപ്രത്യക്ഷമാക്കുമെന്ന് പറയുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നത് പോലെയാണ്. ഒരു ബദൽ മാർഗ്ഗം നാം കണ്ടെത്തിയില്ലെങ്കിൽ ഹമാസ് തുടരുമെന്നും അദ്ദേഹം ഒരു ഇസ്രയേലി മാദ്ധ്യമത്തോട് പ്രതികരിച്ചു.
ഒക്ടോബറിൽ തുടങ്ങിയ ഗാസ യുദ്ധം അനന്തമായി നീളുന്നതിനിടെയാണ് ഹാഗരിയുടെ പ്രതികരണം. അതേ സമയം, ഹാഗരിയുടെ പ്രസ്താവനയ്ക്കെതിരെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് രംഗത്തെത്തി. യുദ്ധത്തിന്റെ ലക്ഷ്യം ഹമാസിനെ തകർക്കുകയാണെന്നും സൈന്യം ഇക്കാര്യത്തിൽ പൂർണമായും പ്രതിജ്ഞാബദ്ധമാണെന്നും ഓഫീസ് പ്രസ്താവനയിലൂടെ അറിയിച്ചു.
അതേ സമയം, ഹമാസിന്റെ ആശയത്തെ പറ്റിയാണ് ഹാഗരി സംസാരിച്ചതെന്നും അദ്ദേഹത്തിന്റെ വാക്കുകൾ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടതാണെന്നും സൈന്യവും വിശദീകരിച്ചു. ഇതുവരെ 37,390ലേറെ പാലസ്തീനികളാണ് ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ കൊല്ലപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |